രണ്ട് ഡോസ് വിഷം കുത്തിവെച്ചിട്ടും മരിച്ചില്ല; യുഎസിൽ വധശിക്ഷയ്ക്ക് വിധേയമാക്കിയ കുറ്റവാളി അത്ഭുതകരമായി രക്ഷപ്പെട്ടു
ക്രിസ്റ്റ പൈക്കിനെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

വാഷിങ്ടൺ: അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയ കുറ്റവാളി അത്ഭുതകരമായി രക്ഷപ്പെട്ടു. 50 വയസുകാരിയായ കൊലക്കേസ് പ്രതി ക്രിസ്റ്റ പൈക്കിന് രണ്ട് തവണ വിഷം കുത്തിവെച്ചെങ്കിലും മരിച്ചില്ല. യുഎസിലെ ടെന്നിസിയിലാണ് സംഭവം. മരുന്ന് കുത്തിവെച്ചിട്ടും ക്രിസ്റ്റ, കൂർക്കം വലിക്കുന്നത് കേട്ടുവെന്ന് ശിക്ഷ നടപ്പാക്കുന്നതിന് സാക്ഷിയായവർ പറഞ്ഞു. ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് ക്രിസ്റ്റ പൈക്കിനെ ശിക്ഷാനടപടികള്‍ ആരംഭിച്ചത്. ക്രിസ്റ്റ പൈക്കിനെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വധശിക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി 'പെന്റോബാർബിറ്റൽ എന്ന മാരക മരുന്നിന്റെ രണ്ട് ഡോസുകൾ നൽകി 40 മിനിറ്റിലധികം സമയം പിന്നിട്ടിട്ടും ഇവർ മരിക്കുകയോ അബോധാവസ്ഥയിലാവുകയോ ചെയ്തില്ലെന്നും ഉറക്കത്തിൽ കൂർക്കം വലിക്കുന്ന ശബ്ദം കേൾക്കാമായിരുന്നെന്നും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. ഇതോടെ ക്രിസ്റ്റയുടെ വധശിക്ഷാ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു.
1995-ൽ 19-കാരിയായ കൊളീൻ സ്ലെമ്മറെ വധിച്ച കേസിലാണ് 1996-ൽ ക്രിസ്റ്റ പൈക്കിന് കോടതി വധശിക്ഷ വിധിക്കുന്നത്. അന്ന് 18 വയസ് മാത്രമാണ് ക്രിസ്റ്റയുടെ പ്രായം. നോക്‌സ്‌വില്ലെ ജോബ് കോർപ്സ് വൊക്കേഷണൽ സെന്‍ററിലെ സഹപാഠിയായിരുന്ന കൊളീൻ സ്ലെമ്മറെ, 17-കാരനായ കാമുകൻ തടാരിൽ ഷിപ്പും മറ്റൊരു സുഹൃത്തും ചേർന്ന് വനപ്രദേശത്തേക്ക് തന്ത്രപൂർവ്വം വിളിച്ചുവരുത്തി ദാരുണമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഇരയുടെ നെഞ്ചിൽ 'പെന്റഗ്രാം' (നക്ഷത്രചിഹ്നം) വരച്ചുവെക്കുകയും കൊലപാതകത്തിന്റെ ഓർമയ്ക്കായി തലയോട്ടിയുടെ ഒരു ഭാഗം കൈവശം വെക്കുകയും ചെയ്ത സംഭവം അക്കാലത്ത് രാജ്യമെമ്പാടും വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് പൈക്കും ഷിപ്പും കുറ്റം സമ്മതിക്കുകയും ഇരുവർക്കും കൊലപാതക കുറ്റത്തിന് ശിക്ഷ ലഭിക്കുകയും ചെയ്തു.വധശിക്ഷ നടപ്പാക്കണമെന്ന് സ്ലെമ്മറിന്‍റെ അമ്മ മെയ് മാർട്ടിനെസ് ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു.
ബുധനാഴ്ച രാത്രി പ്രാദേശിക സമയം രാത്രി 8ന് നാഷ്‌വില്ലിലെ റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂഷനിൽ വെച്ചാണ് വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന പൈക്കിന്‍റെ അപേക്ഷ ചൊവ്വാഴ്ച യുഎസ് സുപ്രിംകോടതി നിരസിച്ചിരുന്നു. താൻ 18 വയസുള്ള മാനസികരോഗിയായിരുന്നുവെന്നും സംഭവത്തിന്‍റെ ഗൌരവം മനസിലാക്കാൻ പോലും വര്‍ഷങ്ങളെടുത്തുവെന്നും ക്രിസ്റ്റ പറഞ്ഞിരുന്നു. ടെന്നസി സംസ്ഥാനത്തിന്‍റെ 200 വര്‍ഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ് ആദ്യമായി ഒരു സ്ത്രീയെ വധശിക്ഷക്ക് വിധേയമാക്കുന്നത്.
Adjust Story Font
16

