Quantcast

ട്രംപിന്‍റെ അഭിഭാഷകൻ റൂഡി ഗുളിയാനിയുടെ വീട്ടിൽ എഫ്.ബി.ഐ റെയ്ഡ്

ട്രംപ് ഏറെ വിമര്‍ശിക്കപ്പെട്ട യുക്രെയ്ൻ വിഷയത്തിൽ ഗുളിയാനിയുടെ പങ്ക് കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് റെയ്ഡ്.

MediaOne Logo

Web Desk

  • Published:

    29 April 2021 4:47 AM GMT

ട്രംപിന്‍റെ അഭിഭാഷകൻ റൂഡി ഗുളിയാനിയുടെ വീട്ടിൽ എഫ്.ബി.ഐ റെയ്ഡ്
X

യു.എസ് മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സ്വകാര്യ അഭിഭാഷകനും ന്യൂയോർക് സിറ്റി മുൻ മേയറുമായ റൂഡി ഗുളിയാനിയുടെ വീട്ടിലും ഓഫീസിലും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) റെയ്ഡ് നടത്തി. ട്രംപ് ഏറെ വിമര്‍ശിക്കപ്പെട്ട യുക്രെയ്ൻ വിഷയത്തിൽ ഗുളിയാനിയുടെ പങ്ക് കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് റെയ്ഡ്. പരിശോധനയില്‍ സെല്‍ഫോണും കമ്പ്യൂട്ടറുമടക്കം നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു.

2020ൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായിരുന്ന ജോ ബൈഡനും മകൻ ഹണ്ടറിനും യുക്രെയ്നിൽ ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്താൻ ഗുളിയാനി ശ്രമം നടത്തിയിരുന്നു. എന്നാല്‍, പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡനും മകൻ ഹണ്ടറും ഇത്തരം ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.

യുക്രെയ്നിലെ ഊർജ കമ്പനിയുടെ ബോർഡിൽ സേവനമനുഷ്ഠിച്ചിരുന്ന ബൈഡന്‍റെ മകൻ ഹണ്ടറിന്‍റെ സ്വാധീനമുപയോഗിച്ച് ബൈഡനെ ജയിപ്പിക്കാൻ ഇരുവരും ശ്രമം നടത്തിയെന്നായിരുന്നു ട്രംപിന്‍റെ ആരോപണം. അതേസമയം, തെരഞ്ഞെടുപ്പില്‍ ജയിക്കാൻ യുക്രെയ്നിൽനിന്ന് സഹായം തേടിയെന്ന ആരോപണങ്ങളുടെ പേരിൽ ട്രംപ് ഇംപീച്ച്മെന്‍റ് നേരിട്ടിരുന്നു.

TAGS :

Next Story