Quantcast

അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം; ഏഴ് ഉപാധികൾ അംഗീകരിക്കണം, അല്ലെങ്കിൽ ചർച്ചയില്ല

അമേരിക്ക ഒരു ചൂതാട്ടക്കാരനെപ്പോലെ പെരുമാറുകയാണെന്നും പരാജയം അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും മൊഹ്സെൻ റെസായി

MediaOne Logo

Web Desk

  • Updated:

    2026-11-10 06:43:22

Published:

10 Nov 2026 12:09 PM IST

അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം; ഏഴ് ഉപാധികൾ അംഗീകരിക്കണം, അല്ലെങ്കിൽ ചർച്ചയില്ല
X

തെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിക്കണമെങ്കിൽ ഇറാൻ മുന്നോട്ടുവെച്ച ഏഴ് ഉപാധികളും അംഗീകരിക്കണമെന്ന് ഇറാൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി മേജർ ജനറൽ മൊഹ്സെൻ റെസായി.

നടക്കാത്ത ചർച്ചകളെക്കുറിച്ചുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ പുതിയൊരു രാഷ്ട്രീയതലം രൂപപ്പെടുകയാണെന്ന യാഥാർഥ്യം അമേരിക്ക അംഗീകരിക്കണമെന്നും റെസായി വ്യക്തമാക്കി.തിങ്കളാഴ്ച സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പ്രസ്താവനയിലാണ് അമേരിക്കയ്‌ക്കെതിരെ റെസായി രൂക്ഷ വിമർശനം നടത്തിയത്. ഇറാനെതിരായ യുദ്ധം അമേരിക്കൻ ഭരണകൂടത്തെ ഇതിനകം തന്നെ പ്രതിസന്ധിയിലാക്കിയെന്നാണ് അദ്ദേഹത്തിന്റെ വാദം.

അമേരിക്ക ഒരു ചൂതാട്ടക്കാരനെപ്പോലെ പെരുമാറുകയാണെന്നും പരാജയം അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇറാൻ മുന്നോട്ടുവെച്ച ഏഴ് ഉപാധികൾ അംഗീകരിക്കണമെന്നാണ് റെസായിയുടെ ആവശ്യം.

ലെബനൻ, ഗസ്സ, യെമൻ തുടങ്ങിയ മേഖലകളിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുക, വിദേശത്തുള്ള ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, നാവിക ഉപരോധവും സാമ്പത്തിക-രാഷ്ട്രീയ ഉപരോധങ്ങളും നീക്കുക, പശ്ചിമേഷ്യയിൽ നിന്ന് അമേരിക്കൻ നാവിക-വ്യോമസേനകളെ പിൻവലിക്കുക, യുദ്ധനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ഇറാനെതിരായ ഭീഷണികളും അധിക്ഷേപങ്ങളും അവസാനിപ്പിക്കുക തുടങ്ങിയവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ. യുദ്ധം അവസാനിപ്പിക്കുന്നതിനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി ഈ ഏഴ് ഉപാധികളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്.

മുൻകാല ചർച്ചകളും ധാരണകളും അമേരിക്കയുടെ നടപടികൾ മൂലം പരാജയപ്പെട്ടെന്നാണ് ഇറാന്റെ ആരോപണം. ഇസ്ലാമാബാദ് ധാരണ ഉൾപ്പെടെയുള്ള നയതന്ത്ര നീക്കങ്ങൾ അമേരിക്ക കരാറുകളിൽ നിന്ന് പിന്മാറിയതോടെ തകർന്നുവെന്നും ഇറാൻ വ്യക്തമാക്കി.ഏഴ് ഉപാധികളോടുള്ള അമേരിക്കയുടെ പ്രതികരണം ലഭിച്ചിട്ടുണ്ടെങ്കിലും അത് തൃപ്തികരമല്ലെന്നും കൂടുതൽ വ്യക്തത ആവശ്യമാണെന്നും റെസായി നേരത്തെ വ്യക്തമാക്കിയിരുന്നു.

നയതന്ത്രപരമായ പരിഹാരത്തിന് തയ്യാറാണെന്ന് പറയുമ്പോഴും തങ്ങളുടെ അവകാശങ്ങൾ പൂർണമായി അംഗീകരിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് റെസായിയുടെ നിലപാട്.

TAGS :

Next Story