Quantcast

സുഹാസ് സുബ്രഹ്മണ്യന് വിജയം, വിവേക് രാമസ്വാമി പരാജയപ്പെട്ടു; ചൂടേറി യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്

മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച നേതാവാണ് സുഹാസ് സുബ്രഹ്മണ്യം

MediaOne Logo

രാഗേന്ദു​ പി.ആർ

  • Updated:

    2026-11-04 05:07:24

Published:

4 Nov 2026 9:03 AM IST

സുഹാസ് സുബ്രഹ്മണ്യന് വിജയം, വിവേക് രാമസ്വാമി പരാജയപ്പെട്ടു; ചൂടേറി യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്
X

വാഷിങ്ടണ്‍: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ സെനറ്റിലും ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകളുടെ വന്‍ മുന്നേറ്റം. ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ സുഹാസ് സുബ്രഹ്മണ്യം ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വെര്‍ജീനിയയില്‍ നിന്ന് മത്സരിച്ച അദ്ദേഹം 1,73,106 വോട്ടുകള്‍ നേടി. 94,990 വോട്ടാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി നേടിയത്. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച നേതാവാണ് സുഹാസ് സുബ്രഹ്മണ്യം.

ഫ്ലോറിഡയിൽ നിന്ന് മത്സരിച്ച ഇന്ത്യന്‍ വംശജയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി പ്രിയ ദണ്ഡിയ ചരിത്ര വിജയം കൈവരിച്ചു. 151,926 വോട്ടുകള്‍ നേടിയ ദണ്ഡിയ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ കേസി അസ്‌കറിനെയാണ് പരാജയപ്പെടുത്തിയത്. അതേസമയം ഇന്ത്യന്‍ വംശജനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒഹായോയിലെ ഗവര്‍ണര്‍ സ്ഥാനാര്‍ഥിയുമായ വിവേക് രാമസ്വാമി പരാജയപ്പെട്ടു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ആമി ആക്ടറ്റന്‍ വിജയിച്ചു. 60 ശതമാനത്തിലധികം വോട്ട് നേടിയാണ് ആക്ടറ്റന്‍ വിജയിച്ചത്.

ജോര്‍ജിയയുടെ ഗവര്‍ണറായി കെയ്ഷ ലാന്‍സ് ബോട്ടംസ് തെരഞ്ഞെടുക്കപ്പെട്ടു. അറ്റ്‌ലാന്റയുടെ മുന്‍ മേയറായ കെയ്ഷ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ്. സൗത്ത് കരോലിനയിലും ഡെമോക്രാറ്റുകള്‍ വിജയം കണ്ടു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആനി ആന്‍ഡ്രൂസ് 50.6 ശതമാനമാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡാര്‍ലിന്‍ ഗ്രഹാമിനെയാണ് ആനി തോല്‍പ്പിച്ചത്.

നിലവില്‍, യുഎസ് ജനപ്രതിനിധി സഭയില്‍ 100 സീറ്റ് പിന്നിട്ടിരിക്കുകയാണ് ഡെമോക്രാറ്റുകള്‍. ഇതിനകം 152 സീറ്റ് നേടിയ ഡെമോക്രാറ്റിക് പാര്‍ട്ടി 98 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. അതേസമയം നൂറിലെത്താതെ കിതക്കുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഇതുവരെ 95 സീറ്റ് നേടിയ റിപ്പബ്ലിക്കന്‍സ് 67 സീറ്റില്‍ ലീഡ് ചെയ്യുകയാണ്.

TAGS :

Next Story