Quantcast

വെനസ്വേലയുമായി യുദ്ധത്തിലല്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി; ആക്രമണത്തിൽ സാധാരണക്കാരടക്കം കൊല്ലപ്പെട്ടെന്ന് പ്രതിരോധമന്ത്രി

അമേരിക്കയുമായി സഹകരിച്ചില്ലെങ്കിൽ മദൂറോയേക്കാൾ വലിയ വില വെനസ്വേലയ്ക്ക് നൽകേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

MediaOne Logo

Web Desk

  • Published:

    5 Jan 2026 7:46 AM IST

US not at war with Venezuela says US State Secretary
X

ന്യൂയോർക്ക്: അമേരിക്ക വെനസ്വേലയുമായി യുദ്ധത്തിലല്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. മയക്കുമരുന്ന് കടത്ത് സംഘടനകൾക്കെതിരായ യുദ്ധത്തിലാണ് യുഎസ് എന്നും അത് വെനസ്വേലയ്‌ക്കെതിരായ യുദ്ധമല്ലെന്നും റൂബിയോ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു. അമേരിക്കയിലേക്ക് മയക്കുമരുന്ന് കൊണ്ടുവരുന്ന ബോട്ടുകൾ പിടിച്ചെടുക്കുന്നത് തുടരുമെന്നും റൂബിയോ.

വെനസ്വേലയിൽ മാറ്റങ്ങൾ കാണാൻ യുഎസ് ആ​ഗ്രഹിക്കുന്നതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. എന്നാൽ അമേരിക്കയുമായി സഹകരിച്ചില്ലെങ്കിൽ മദൂറോയേക്കാൾ വലിയ വില വെനസ്വേലയ്ക്ക് നൽകേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

അമേരിക്കൻ ആക്രമണത്തിൽ മദൂറോയുടെ സുരക്ഷാ സംഘത്തിലെ ഭൂരിഭാ​ഗം പേരും നിരപരാധികളായ സാധാരണക്കാരും കൊല്ലപ്പെട്ടെന്ന് വെനസ്വേലൻ പ്രതിരോധ മന്ത്രി വ്ലാദിമിർ പാഡ്രിനോ പറഞ്ഞു. ഇതിനിടെ, വെനസ്വേലയുടെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി നിയമിച്ചു.

വെനസ്വേലയിൽ അന്താരാഷ്ട്ര നിയമത്തിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും രാജ്യത്തെ ജനങ്ങളുടെ ഇഷ്ടം മാനിക്കണമെന്നും യൂറോപ്യൻ യൂണിയൻ ആഹ്വാനം ചെയ്തു.

TAGS :

Next Story