Quantcast

'വനിതാ കായികയിനങ്ങളിൽ ഇനി ട്രാൻസ്‍ വ്യക്തികൾ വേണ്ട'; ഉത്തരവിറക്കി ട്രംപ്

'ഞങ്ങളുടെ സ്ത്രീകളെയും പെൺകുട്ടികളെയും തല്ലാനും പരുക്കേൽപ്പിക്കാനും പുരുഷന്മാരെ അനുവദിക്കില്ല'

MediaOne Logo

Web Desk

  • Published:

    6 Feb 2025 11:06 AM IST

വനിതാ കായികയിനങ്ങളിൽ ഇനി ട്രാൻസ്‍ വ്യക്തികൾ വേണ്ട; ഉത്തരവിറക്കി ട്രംപ്
X

വാഷിങ്ടൺ: സ്ത്രീകളുടെയും കുട്ടികളുടെയും കായിക ഇനങ്ങളിൽ ട്രാൻസ് വ്യക്തികളെ വിലക്കി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. 'വനിതാ കായികയിനങ്ങളിൽ നിന്ന് പുരുഷന്മാരെ മാറ്റുക' എന്ന തലക്കെട്ടിലുള്ള ഉത്തരവിൽ ട്രംപ് ഒപ്പ് വെച്ചു. ദേശിയ വനിതാ കായികദിനത്തിനോടനുബന്ധിച്ചാണ് ഉത്തരവ്.

'വനിതാ കായികയിനങ്ങളിലെ യുദ്ധം അവസാനിച്ചിരിക്കുന്നു. വനിതാ അത്‌ലീറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും പെൺകുട്ടികളെയും തല്ലാനും പരുക്കേൽപ്പിക്കാനും പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതല്‍ വനിതാ കായിക ഇനങ്ങൾ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും’- ഉത്തരവിൽ ഒപ്പുവെച്ചുകൊണ്ട് ട്രംപ് പറഞ്ഞു. ട്രാൻസ് വ്യക്തികളെ പുരുഷന്മാർ എന്നാണ് ട്രംപ് അഭിസംബോധനം ചെയ്തത്.

വൈറ്റ് ഹൗസില്‍ നിരവധി കുട്ടികളും വനിതാ കായികതാരങ്ങളും നിറഞ്ഞ സദസിനു നടുവിലിരുന്നാണ് ട്രംപ് ഉത്തരവില്‍ ഒപ്പുവച്ചത്. യുഎസ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍, റിപ്പബ്ലിക്കന്‍ നേതാവ് മാര്‍ജോരി ഗ്രീന്‍ എന്നിവരും സന്നിഹിതരായിരുന്നു. ഉത്തരവ് പാലിക്കുന്നത് ഉറപ്പ് വരുത്താൻ വിദ്യാഭ്യസ വകുപ്പിനെയും ചുമലതപെടുത്തി. പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴയും ഏർപ്പെടുത്തും.

അധികാരത്തിൽ കയറിയ ഉടൻതന്നെ ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യത്തില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ നീക്കം.

TAGS :

Next Story