കടുപ്പിച്ച് US ഉപരോധം; ട്രാക്കർ ഓഫ് ചെയ്തും ചൈനീസ് സഹായത്തോടെയും മറികടക്കാൻ ഇറാന്റെ ശ്രമം
ഉപരോധ നീക്കം ഫലപ്രദമാണെന്നാണ് യുഎസിന്റെ വിലയിരുത്തൽ

ഇറാനെ ചർച്ചയിലേക്ക് കൊണ്ടു വരാനായി യുഎസ് ആരംഭിച്ച ഹോർമൂസിലെ ഉപരോധത്തിന്റെ രണ്ടാം ദിനത്തിൽ ആറ് കപ്പലുകൾ തടഞ്ഞു. ഇറാൻ തീരത്തു നിന്നും നേരിട്ട് മടങ്ങിയ കപ്പലുകളെയാണ് തടഞ്ഞതെന്ന് യുഎസ് അവകാശപ്പെട്ടു. ഇതിനിടെ ട്രാക്കർ ഓഫ് ചെയ്ത് പല കപ്പലുകളും ഇറാന്റെ തീരം വിടുന്നുണ്ട്. ഉപരോധം മറികടക്കാൻ ചൈനീസ് കപ്പലുകളും ഇറാൻ ഉപയോഗിക്കുകയാണ്.
അമേരിക്കൻ സൈന്യം ഹോർമുസ് കടലിടുക്കിലെ ബ്ലോക്കേഡ് ശക്തമായി തുടരുകയാണ്. ഒറ്റ ലക്ഷ്യമേയുള്ളൂ. ഇറാൻ ചർച്ചക്ക് സന്നദ്ധമാകണം. ഉപരോധ നീക്കം ഫലപ്രദമാണെന്നാണ് യുഎസിന്റെ വിലയിരുത്തൽ. ഇറാനിയൻ കടൽ വ്യാപാരം പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണെന്ന് യുഎസ് സൈന്യം പറയുന്നു. ഗൾഫ് കടൽ, അറേബ്യൻ സമുദ്രം എന്നിവിടങ്ങളിൽ പന്ത്രണ്ടിലധികം അമേരിക്കൻ യുദ്ധക്കപ്പലുകളെയാണ് വിന്യസിച്ചിരിക്കുന്നത്. ഇറാന്റെ തുറമുഖങ്ങിലേക്ക് നേരിട്ട് പോയി വരുന്ന കപ്പലുകളെയാണ് ലക്ഷ്യം വെക്കുന്നത്. ഇവയെ തിരിച്ചു വിടുകയാണ് നിലവിൽ യുഎസ് സൈന്യം ചെയ്യുന്നത്.
ആദ്യ ദിവസം തന്നെ ആറ് കപ്പലുകൾ യുഎസ് ഫോഴ്സുകളുടെ റേഡിയോ നിർദേശം അനുസരിച്ച് ഇറാനിയൻ തുറമുഖങ്ങളിലേക്ക് തിരിച്ചുപോയി. ഇതിൽ ചിലത് ക്രൂഡ് ഓയിൽ ടാങ്കറുകളായിരുന്നു. പക്ഷേ ഈ അബദ്ധത്തിന്റെ ഫലം വിപണിയിലുണ്ടാകുമെന്ന് സാമ്പക്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സാമ്പത്തികമായി സമ്മർദ്ദം വന്നാൽ ഇറാൻ ചർച്ചക്ക് സ്മതിക്കുമെന്നാണ് ട്രംപിന്റെ കണക്ക് കൂട്ടൽ. ഇന്നും സമാനമായ രീതിയിൽ പല കപ്പലുകളേയും തടഞ്ഞു.
അതേ സമയം യുഎസ് ഉപരോധത്തിൽ ഒരു സാധ്യത ഇറാൻ ഉപയോഗപ്പെടുത്തുന്നുണ്ട്. ഹൊർമൂസ് കപ്പൽപാത ഉപയോഗിക്കുന്ന യുഎഇ, ഇറാഖ്, ഒമാൻ തുടങ്ങിയവ ട്രാൻസിറ്റ് ചെയ്യുന്ന കപ്പലുകൾക്ക് തടസ്സമില്ല. അതിനാൽ ചൈന ഉടമസ്ഥതയിലുള്ളതും യുഎസ് ഉപരോധമുള്ളതുമായ ടാങ്കറുകൾ ഹൊർമൂസ് കടൽ മേഖല കടന്നു പോയിട്ടുണ്ട്. ചില കപ്പലുകൾ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ഓഫ് ചെയ്തോ ഡീറ്റെയ്ൽസ് മാറ്റിക്കാണിച്ചോ ആണ് പോകുന്നത്. ഇതിനാൽ ഇത് യുഎസിന് തടയാനും സാധിക്കുന്നില്ല.
Adjust Story Font
16

