'ഇനി ആക്രമണമുണ്ടാകില്ല' ഖത്തറിനോട് അമേരിക്ക
ഗസ്സ വെടിനിർത്തൽ ചർച്ചകൾക്ക് ഈ ആക്രമണം ഗുരുതരമായ തിരിച്ചടിയാകുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണത്തെ 'സമാധാനത്തിനുള്ള അവസരമായി' കാണുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു

വാഷിംഗ്‌ടൺ: ഖത്തറിനെതിരെ ഇനി ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അമേരിക്ക. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഖത്തറിനെ പ്രശംസിക്കുകയും ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കില്ലെന്ന് ട്രംപ് ഖത്തർ ഉദ്യോഗസ്ഥർക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും പറഞ്ഞു.
'അമേരിക്കയുടെ ശക്തമായ സഖ്യകക്ഷിയും സുഹൃത്തുമായാണ് പ്രസിഡന്റ് ഖത്തറിനെ കാണുന്നത്. ഈ ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ച് അദ്ദേഹത്തിന് വളരെ വിഷമമുണ്ട്.' ലീവിറ്റ് പറഞ്ഞു.
'ഖത്തർ അമീറിനോടും പ്രധാനമന്ത്രിയോടും പ്രസിഡന്റ് സംസാരിക്കുകയും നമ്മുടെ രാജ്യത്തോടുള്ള പിന്തുണക്കും സൗഹൃദത്തിനും നന്ദി പറയുകയും ചെയ്തു.' അവർ കൂട്ടിച്ചേർത്തു. 'അവരുടെ മണ്ണിൽ ഇത്തരമൊരു കാര്യം ഇനി സംഭവിക്കില്ലെന്ന് അദ്ദേഹം അവർക്ക് ഉറപ്പ് നൽകി.' കരോലിൻ കൂട്ടിച്ചേർത്തു.
ഗസ്സ വെടിനിർത്തൽ ചർച്ചകൾക്ക് ഈ ആക്രമണം ഗുരുതരമായ തിരിച്ചടിയാകുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണത്തെ 'സമാധാനത്തിനുള്ള അവസരമായി' കാണുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
Adjust Story Font
16

