Quantcast

താടി വളർത്തി ഗിന്നസ് ബുക്കിൽ കയറി യുവതി; തകർത്തത് ലോകത്തെ ഏറ്റവും നീളം കൂടിയ താടിക്കുള്ള റെക്കോർഡ്

എറിന്റെ മുഖത്തെ അമിതമായ രോമവളർച്ച പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോമിന്റെ (പിസിഒഎസ്) ഫലമാണ്

MediaOne Logo

Web Desk

  • Published:

    13 Aug 2023 4:12 PM GMT

താടി വളർത്തി ഗിന്നസ് ബുക്കിൽ കയറി യുവതി; തകർത്തത് ലോകത്തെ ഏറ്റവും നീളം കൂടിയ താടിക്കുള്ള റെക്കോർഡ്
X

കൗതുകകരമായ പല ഗിന്നസ് റെക്കോർഡ് വാർത്തകളും നാം കണ്ടിട്ടുണ്ടാകും. അത്തരത്തിലൊരു റെക്കോർഡാണ് ഇന്ന് ശ്രദ്ധയാകുന്നത്. ഏറ്റവും നീളം കൂടിയ താടി എന്ന ലോക റെക്കോർഡ് നേടിയിരിക്കുന്നത് യുഎസിലെ ഒരു സ്ത്രീയാണ്. യുഎസിലെ മിഷിഗണിൽ നിന്നുള്ള 38 കാരിയായ എറിൻ ഹണികട്ട് ആണ് പുതിയ റെക്കോർഡിനുടമ.

എറിൻ താടി വളർത്താൻ തുടങ്ങിയിട്ട് രണ്ടുവർഷമായി. 11.8 ഇഞ്ച് (29.9 സെന്റീമീറ്റർ) ആണ് ഇപ്പോൾ എറിന്റെ താടിയുടെ നീളം. യുഎസിൽ നിന്നുള്ള 75 കാരനായ വിവിയൻ വീലറിന്റേതായിരുന്നു 25.5 സെന്റീമീറ്റർ എന്ന മുൻ റെക്കോർഡ്.

എറിന്റെ മുഖത്തെ അമിതമായ രോമവളർച്ച പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോമിന്റെ (പിസിഒഎസ്) ഫലമാണ്. ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ക്രമരഹിതമായ ആർത്തവത്തിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും വന്ധ്യതയ്ക്കും കാരണമാകുന്ന അവസ്ഥയാണിത്. താടി വളരാനാണ് ഒരു ദിവസം മൂന്ന് തവണ എറിൻ ഷേവ് ചെയ്യുമായിരുന്നത്രെ.

13 വയസ് മുതലാണ് എറിന് താടി വളരാൻ തുടങ്ങിയത്. പേടിച്ചുപോയ എറിൻ നിരവധി ഹെയർ റിമൂവൽ പ്രൊഡക്ടുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഉയർന്ന രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന നേത്രാഘാതം മൂലം കാഴ്ചയുടെ ഒരു ഭാഗം നഷ്ടപ്പെട്ടതിനാൽ എറിൻ ഷേവ് ചെയ്യുന്നത് നിർത്തി. കോവിഡ്-ലോക്ക്ഡൗൺ സമയത്ത് താടി വളർത്തുകയായിരുന്നു. പങ്കാളിയായ ജെൻ ന്റെ പിന്തുണയുമുണ്ടായിരുന്നു.

താടി വളർത്തുന്നതിലൂടെ തന്റെ ആത്മവിശ്വാസം വർധിച്ചുവെന്ന് എറിൻ പറയുന്നു. ഇത്രയും വലിയ താടിയുള്ളത് ഒരേസമയം ബുദ്ധിമുട്ടും അനുഗ്രഹവുമാണെന്നാണ് എറിൻ പറയുന്നത്. കാരണം, തന്റെ ഡബിൾ ചിൻ മറച്ചുപിടിക്കാൻ താടി സഹായിക്കുന്നുണ്ടെന്നാണ് എറിന്റെ സന്തോഷം.

TAGS :

Next Story