Quantcast

41 രാജ്യത്തെ പൗരൻമാർക്ക് വിസയില്ലാതെ ഇനി അമേരിക്കയിലേക്ക് പറക്കാം

വിസ ഒഴിവാക്കൽ പദ്ധതി പ്രകാരം 90 ദിവസത്തേക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    24 April 2025 3:21 PM IST

41 രാജ്യത്തെ പൗരൻമാർക്ക് വിസയില്ലാതെ ഇനി അമേരിക്കയിലേക്ക് പറക്കാം
X

വാഷിങ്ടൺ‍: 41 രാജ്യക്കാർക്ക് അമേരിക്കയിൽ വിസ ഇല്ലാതെ യാത്ര ചെയ്യാം. വിസ ഒഴിവാക്കൽ പദ്ധതി (വിഡബ്ല്യുപി) പ്രകാരം 90 ദിവസത്തേക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. പട്ടികയിൽ ഇന്ത്യ ഇടം നേടിയില്ല.

യുകെ, അൻഡോറ, ആസ്‌ത്രേലിയ, ആസ്ട്രിയ, ബെൽജിയം, ചിലി, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്‌ലൻഡ്, ഇസ്രായേൽ, അയർലൻഡ്, ഇറ്റലി, ജപ്പാൻ, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, മൊണാക്കോ, നെതർലൻഡ്, ന്യൂസിലാൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, റിപ്പബ്ലിക് ഓഫ് കൊറിയ, റൊമാനിയ, സാൻ മറിനോ, സിംഗപ്പൂർ, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്ക് 90 ദിവസത്തേക്ക് വിസയില്ലാതെ യുഎസിൽ പ്രവേശിക്കാൻ കഴിയും.

വിനോദ സഞ്ചാരികളായോ ബിസിനസ് ആവശ്യത്തിനോ ഈ 41 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎസിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം. യുഎസിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രക്കാർക്ക് ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ (ഇഎസ്ടിഎ) അംഗീകാരം ഉണ്ടായിരിക്കണം.

TAGS :

Next Story