Quantcast

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസില്ലാതെ ജനാലക്കരികിൽ ഇരുത്തി'; ന്യൂയോർക്ക് സന്ദർശന വേളയിൽ നെതന്യാഹുവിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടായോ?

യുഎൻ ജനറൽ അസംബ്ലി യോഗങ്ങളിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെ ഒരു ഹോട്ടലിലെ വസതിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്തിയപ്പോൾ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി വെളിപ്പെടുത്തുന്ന ഒരു ഫോട്ടോ ഹീബ്രു മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു

MediaOne Logo

Web Desk

  • Published:

    5 Oct 2025 6:52 PM IST

ബുള്ളറ്റ് പ്രൂഫ് ഗ്ലാസില്ലാതെ ജനാലക്കരികിൽ ഇരുത്തി; ന്യൂയോർക്ക് സന്ദർശന വേളയിൽ നെതന്യാഹുവിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടായോ?
X

ന്യൂയോർക്കിൽ ബെഞ്ചമിൻ നെതന്യാഹു ചർച്ചകൾ നടത്തുന്നു | Photo: X

ന്യൂയോർക്: കഴിഞ്ഞയാഴ്ച യുഎൻ ജനറൽ അസംബ്ലി യോഗങ്ങളിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെ ഒരു ഹോട്ടലിലെ വസതിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്തിയപ്പോൾ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി വെളിപ്പെടുത്തുന്ന ഒരു ഫോട്ടോ ഹീബ്രു മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.

ഫോട്ടോയിൽ നെതന്യാഹു ഒരു ഹോട്ടലിന്റെ ജനാലക്കരികിൽ ഇരിക്കുന്നതായി കാണിക്കുന്നു. നെതന്യാഹു താമസിച്ചിരുന്ന റോഡിന് എതിർവശത്തുള്ള കെട്ടിടത്തിൽ നിന്നാണ് ഈ ഫോട്ടോ എടുത്തത്. ജനാലയിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസോ ഷട്ടറോ ഉണ്ടായിരുന്നില്ല. സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ നെതന്യാഹുവിന്റെ വസതിയുടെ ജനാലകൾ മണിക്കൂറുകളോളം തുറന്നിട്ടിരുന്നതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഗൾഫ് ടുഡേ റിപ്പോർട്ട് ചെയ്തു.

വിരമിച്ച ഇസ്രായേലി ആർമി കേണൽ റോണൻ കോഹൻ ആണ് ഫോട്ടോ X-ൽ പങ്കുവെച്ചത്. വൈറ്റ് ഹൗസിലേക്ക് പോകുന്നതിന് മുന്നോടിയായി ന്യൂയോർക്കിൽ കവചിത ജനാലകളില്ലാതെ, സീൽ ചെയ്ത ഷട്ടറുകളില്ലാതെ, സംരക്ഷിതവും വായുസഞ്ചാരമില്ലാത്തതുമായ ഒരു മുറിയിൽ നെതന്യാഹുവിന്റെ ഇരുത്തിയതായി റോണൻ ആരോപിച്ചു. ഒരു സ്‌നൈപ്പർ ആക്രമണത്തിന് ലക്ഷ്യമാകും രൂപത്തിലാണ് നെതന്യാഹുവിനെ ഇരുത്തിയതെന്നും കേണൽ ആരോപിച്ചു.

ഹോട്ടലിന് എതിർവശത്തുള്ള കെട്ടിടത്തിലെ ഒരു താമസക്കാരനാണ് ഫോട്ടോ എടുത്തതെന്നും കേണൽ തന്റെ പോസ്റ്റിൽ പറയുന്നു. ന്യൂയോർക്കിലെ ലോവ്സ് റീജൻസി ഹോട്ടലിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. യുഎൻ പൊതുസഭയിലെ തന്റെ പ്രസംഗത്തെക്കുറിച്ചും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കരാറിനെക്കുറിച്ചും നെതന്യാഹു തന്റെ ഉപദേഷ്ടാക്കളുമായി ചർച്ച ചെയ്യുകയായിരുന്നു.

TAGS :

Next Story