Quantcast

കാലാവസ്ഥാ റിപ്പോർട്ടിനിടെ സ്‌ക്രീനിൽ നീലച്ചിത്ര ദൃശ്യങ്ങൾ; മാപ്പ് പറഞ്ഞ് വാർത്താചാനൽ

13 സെക്കൻഡ് ദൈർഘ്യമുള്ള നഗ്നയായ സ്ത്രീയുടെ ദൃശ്യങ്ങളാണ് സംപ്രേഷണം ചെയ്തതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അപ്രതീക്ഷിതമായ സംഭവം ആദ്യം അവതാരകയുടെയോ പ്രൊഡ്യൂസറുടെയോ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

MediaOne Logo

Web Desk

  • Published:

    21 Oct 2021 12:20 PM GMT

കാലാവസ്ഥാ റിപ്പോർട്ടിനിടെ സ്‌ക്രീനിൽ നീലച്ചിത്ര ദൃശ്യങ്ങൾ; മാപ്പ് പറഞ്ഞ് വാർത്താചാനൽ
X

കാലാവസ്ഥാ റിപ്പോർട്ടിനിടെ അബദ്ധത്തിൽ നീലച്ചിത്ര ദൃശ്യങ്ങൾ സംപ്രേഷണം ചെയ്ത് ടി.വി ചാനൽ. വാഷിങ്ടണിലെ പ്രാദേശിക വാർത്താ ചാനലായ ക്രെം ആണ് ഈവനിങ് ബുള്ളറ്റിനിടെ ലൈംഗിക ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തത്. കാലാവസ്ഥാ നിരീക്ഷകയായ മിഷേൽ ബോസ് വാരാന്ത്യത്തിൽ മിതമായ താപനിലയിൽ നല്ല കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് വിശദീകരിക്കുന്നതിനിടെയാണ് പശ്ചാത്തലത്തിൽ നീലച്ചിത്ര ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്.

13 സെക്കൻഡ് ദൈർഘ്യമുള്ള നഗ്നയായ സ്ത്രീയുടെ ദൃശ്യങ്ങളാണ് സംപ്രേഷണം ചെയ്തതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അപ്രതീക്ഷിതമായ സംഭവം ആദ്യം അവതാരകയുടെയോ പ്രൊഡ്യൂസറുടെയോ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. 13 സെക്കൻഡ് ദൃശ്യങ്ങൾ പോയതിന് ശേഷം പൊടുന്നനെ വാർത്താവതരണം നിർത്തുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിനെക്കുറിച്ച് നിരവധി ഫോൺ കോളുകളാണ് ലഭിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നിൽ ആരാണെന്നതിനെ കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല-സ്‌പോകൻ പൊലീസിനെ ഉദ്ധരിച്ച് ദി സൺ റിപ്പോർട്ട് ചെയ്തു.

ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിൽ ചാനൽ പ്രേക്ഷകരോട് ഖേദം പ്രകടിപ്പിച്ചു. ചില അനുയോജ്യമല്ലാത്ത ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിൽ ഖേദം പ്രകടിപ്പിക്കുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും-ചാനൽ വ്യക്തമാക്കി.


TAGS :

Next Story