Quantcast

തെല്‍ അവിവില്‍ തീമഴ പെയ്യിച്ച് ഇറാന്‍; ഏറ്റുമുട്ടല്‍ രൂക്ഷം

തെഹ്‌റാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു

MediaOne Logo
Wave of explosions reverberate over Tel Aviv
X

തെല്‍ അവിവ്: ഇസ്രായേലിലെ പ്രധാന നഗരമായ തെല്‍ അവിവില്‍ ഇറാന്റെ മിസൈല്‍ വര്‍ഷം. ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും നിരവധി കെട്ടിടങ്ങള്‍ക്ക് തകരാറുണ്ടായതായി ഇസ്രായേലി എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. തെഹ്‌റാനില്‍ ഇസ്രായേല്‍ നടത്തിയ കനത്ത ആക്രമണത്തിന് മറുപടിയായാണ് ഇറാന്‍ തെല്‍ അവിവിലേക്ക് മിസൈലുകളയച്ചത്.

ഇസ്രായേലിന്റെ വാണിജ്യ കേന്ദ്രമായ നഗരത്തിലെ താമസകേന്ദ്രങ്ങളില്‍ ആക്രമണത്തെ തുടര്‍ന്ന് തീപടര്‍ന്നു. ഇവിടങ്ങളില്‍ നിന്ന് താമസക്കാരെ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. 'തെല്‍ അവിവിന്റെ ഹൃദയത്തിലേക്ക് മിസൈലുകള്‍ തൊടുത്തു' എന്നാണ് ഇറാന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചത്. അതേസമയം, ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.

ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1332 ആയി. ഏഴ് ദിവസമായി തുടരുന്ന യുദ്ധം മേഖലയെ ആകെ സംഘര്‍ഷഭരിതമാക്കിയിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനികതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുകയാണ്. ഇറാനൊപ്പം ലെബനനിലേക്കും ആക്രമണം വ്യാപിപ്പിച്ച ഇസ്രായേല്‍ ഇവിടെ 120 പേരെ കൊലപ്പെടുത്തി.

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മിസൈലുകള്‍ നിലക്കണമെങ്കില്‍ മുഴുവന്‍ അമേരിക്കക്കാരെയും പുറത്താക്കണമെന്നും യുഎസ് സൈനിക ക്യാമ്പുകള്‍ നീക്കം ചെയ്യണമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇസ്ഫഹാന്‍ നഗരത്തിന് സമീപത്ത് വെച്ച് ഇസ്രായേലിന്റെ ഹെറോണ്‍ നിരീക്ഷണ ഡ്രോണ്‍ വെടിവെച്ചിട്ടതായി ഐആര്‍ജിസി പറഞ്ഞു.

അതേസമയം, ഇറാനില്‍ നിലവില്‍ കരയുദ്ധം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന്റെ അടുത്ത നേതാവിനെ തീരുമാനിക്കുന്നതില്‍ ഇടപെടുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മകന്‍ അടുത്ത നേതാവാകുമെന്നത് ട്രംപ് തള്ളിക്കളഞ്ഞു.


TAGS :

Next Story