Quantcast

'സ്വത​ന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ എന്തുവില കൊടുത്തും ചെറുക്കും';​ നെതന്യാഹു

ഗസ്സയിൽ അന്താരാഷ്ട്ര സേനയുടെ വിന്യാസത്തിൽ കരട് പ്രമേയം ഇന്ന് യുഎന്നിൽ

MediaOne Logo

Web Desk

  • Published:

    17 Nov 2025 7:20 AM IST

സ്വത​ന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ എന്തുവില കൊടുത്തും ചെറുക്കും;​ നെതന്യാഹു
X

ഗസ്സ സിറ്റി: ഗ​സ്സ​യെ വി​ഭ​ജി​ച്ച് ഇ​സ്രാ​യേ​ലി -അ​ന്താ​രാ​ഷ്ട്ര സൈ​നി​ക നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 'ഗ്രീ​ൻ സോ​ൺ' നി​ർ​മി​ക്കാ​നു​ള്ള വ​ൻ സൈ​നി​ക പ​ദ്ധ​തി​യു​മാ​യി അമേരിക്ക രംഗത്തു വന്നതായി റിപ്പോർട്ട്​. ഫ​ല​സ്തീ​നി​ക​ൾ ഗ​സ്സ​യു​ടെ പ​കു​തി​യി​ൽ താ​ഴെ മാ​ത്രം വി​സ്തീ​ർ​ണ​മു​ള്ള റെ​ഡ് സോ​ണി​ലേ​ക്ക് പൂ​ർ​ണ​മാ​യി ഒ​തു​ക്ക​പ്പെ​ടുന്നതാണ്​ പദ്ധതിയെന്ന്​ യു.​എ​സ് സൈ​നി​ക ആ​സൂ​ത്ര​ണ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് 'ഗാ​ർ​ഡി​യ​ൻ' പ​ത്രം റിപ്പോർട്ട്​ ചെയ്തു. അന്താരാഷ്ട്ര സേനാ വിന്യാസവുമായി ബന്​ധപ്പെട്ട കരട്​ പ്രമേയം ഇന്ന്​ യു.എൻ രക്ഷാസമിതി ചർച്ചക്കെടുക്കും. സ്വത​ന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവർത്തിച്ചു. ദ​ക്ഷി​ണ ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം ന​ട​ത്തി​യ ഭൂ​മി​യി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന മ​തി​ലി​നെ​തി​രെ യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് ല​ബ​നാ​ൻ സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

അതിനിടെ, ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. ഖാ​ൻ യൂ​നു​സി​ൽ ന​ട​ന്ന ബോം​ബി​ങ്ങി​ൽ നാലുപേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ​വെസ്റ്റ്​ ബാങ്കിൽ ഒരു കുഞ്ഞിനെയും സേന വെടിവെച്ചു കൊന്നു. മൂ​ന്നു ദി​വ​സ​ത്തി​നി​ടെ 17 മൃ​ത​ദേ​ഹ​ങ്ങ​ൾ ഗ​സ്സ​യി​​ലെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​യ​തോ​ടെ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തി​ൽ മ​ര​ണ​സം​ഖ്യ 69,483 ആ​യി ഉ​യ​ർ​ന്നു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് 15 മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ച​ത്. ഒക്​ടോബർ പത്തിന്​ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​യ ശേ​ഷം മാ​ത്രം ഗ​സ്സ​യി​ൽ 266 പേ​ർ കൊ​ല്ല​പ്പെ​​ട്ടു​.

ശക്​തമായ മഴയും കാറ്റും മൂലം ഗസ്സയിൽ താൽക്കാലിക വസതികളിൽ കഴിഞ്ഞു വന്ന പതിനായിരങ്ങൾ കടുത്ത ദുരിതത്തിലാണ്​.ബദൽ താമസ സൗകര്യങ്ങൾ അനുവദിച്ചില്ലെങ്കിൽ അവസ്​ഥ കൂടുതൽ ദയനീയമായി മാറുമെന്ന്​ ഗസ്സ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബാസൽ പറഞ്ഞു. ടെന്റുകളിൽ നിന്ന് വെള്ളം ഒഴുക്കിക്കളയുന്നതിനും ഖരമാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനുമുള്ള ഉപകരണങ്ങളൊന്നും ഗസ്സയിലില്ലെന്ന് യു.എൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പ്രതികരിച്ചു. ഗസ്സയിലെ 1.4 ദശലക്ഷത്തിലധികം ആളുകൾക്ക് അടിയന്തര ഷെൽട്ടർ ഇനങ്ങൾ ആവശ്യമാണെന്ന്​ ഐക്യരാഷ്ട്രസഭയുടെ ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് അറിയിച്ചു.


TAGS :

Next Story