ഞാനെന്‍റെ ഭാര്യയെ കണ്ടുപിടിച്ചു; ആഫ്രിക്കന്‍-അമേരിക്കന്‍ വരന്‍റെ മലയാളം കേട്ട് അന്തംവിട്ട് ബന്ധുക്കള്‍; വൈറലായി വീഡിയോ

മലയാളം ഇംഗ്ലീലാക്കി ഫോണില്‍ നോക്കിയാണ് വരന്‍ മലയാളം പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2022-06-22 05:04:49.0

Published:

22 Jun 2022 5:04 AM GMT

ഞാനെന്‍റെ ഭാര്യയെ കണ്ടുപിടിച്ചു; ആഫ്രിക്കന്‍-അമേരിക്കന്‍ വരന്‍റെ മലയാളം കേട്ട് അന്തംവിട്ട് ബന്ധുക്കള്‍; വൈറലായി വീഡിയോ
X

മലയാളി പയ്യന്‍മാര്‍ വിദേശ യുവതികളെ വിവാഹം കഴിക്കുന്നതും വിദേശത്തുള്ളവര്‍ കേരളത്തിലുള്ള പെണ്‍കുട്ടികളെ പങ്കാളിയാക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. കേരളീയ രീതിയില്‍ അണിഞ്ഞൊരുങ്ങി വിവാഹത്തിനെത്തുന്ന വിദേശികളായ വധൂവരന്‍മാരെ കാണുമ്പോള്‍ ഒരു പ്രത്യേക സന്തോഷമാണ്. ഇപ്പോഴിതാ മലയാളത്തില്‍ വിവാഹ പ്രതിജ്ഞ ചൊല്ലി എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുകയാണ് ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ കല്യാണപ്പയ്യന്‍.

മലയാളം ഇംഗ്ലീലാക്കി ഫോണില്‍ നോക്കിയാണ് വരന്‍ മലയാളം പറയുന്നത്. അതിഥികള്‍ക്കായി അതിന്‍റെ ഇംഗ്ലീഷ് അര്‍ഥവും വരന്‍ പറഞ്ഞുകൊടുക്കുന്നുണ്ട്. അമേരിക്കയിലെ ഒരു വിവാഹ വേദിയാണ് സ്ഥലം അതിസുന്ദരിയായി വെള്ള ഗൗണിലെത്തിയ വധുവിന്‍റെ മുമ്പില്‍ വിവാഹ പ്രതിജ്ഞയുടെ ഒരു ഭാഗം മുഴുവനായി വരന്‍ മലയാളത്തില്‍ച്ചൊല്ലി. ഫോണില്‍ നോക്കിയാണെങ്കിലും തെറ്റില്ലാതെ വരന്‍ മലയാളം പറയുന്നുണ്ട്. ഇതു കേട്ട ബന്ധുക്കള്‍ ആര്‍പ്പുവിളിയോടെയാണ് സ്വീകരിച്ചത്. തന്‍റെ മാതൃഭാഷ കേട്ട വധു ജെനോവ ജൂലിയന്‍റെ കണ്ണു നിറയുകയും ചെയ്തു. ജെനോവ തന്നെയാണ് ഈ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ''എന്‍റെ ഭർത്താവ് ഞങ്ങളുടെ വിവാഹ പ്രതിജ്ഞയുടെ ഒരു ഭാഗം എന്‍റെ മാതൃഭാഷയായ മലയാളത്തിൽ പഠിക്കുകയും പറയുകയും ചെയ്തു. ഞാൻ വല്ലാതെ കരഞ്ഞുപോയി'' എന്ന അടിക്കുറിപ്പോടെയാണ് ജെനോവ വീഡിയോ പങ്കുവച്ചത്.

TAGS :

Next Story