Quantcast

വീട് നിർമാണത്തിൽ വിപ്ലവം; സ്റ്റീലിനേക്കാൾ പത്തിരട്ടി കരുത്തും ആറ് മടങ്ങ് ഭാരം കുറവും; എന്താണ് 'സൂപ്പർവുഡ്'?

സാധാരണ മരം പോലെ തന്നെയാണ് 'സൂപ്പർവുഡ്' എങ്കിലും കൂടുതൽ ശക്തവും ഭാരം കുറഞ്ഞതുമാണ്

MediaOne Logo

Web Desk

  • Updated:

    2025-10-14 11:17:15.0

Published:

14 Oct 2025 4:40 PM IST

വീട് നിർമാണത്തിൽ വിപ്ലവം; സ്റ്റീലിനേക്കാൾ പത്തിരട്ടി കരുത്തും ആറ് മടങ്ങ് ഭാരം കുറവും; എന്താണ് സൂപ്പർവുഡ്?
X

സൂപ്പർവുഡ് | Photo: CNN

വാഷിംഗ്‌ടൺ: സ്റ്റീലിനേക്കാൾ പത്തിരട്ടി കരുത്തുള്ളതും എന്നാൽ ആറ് മടങ്ങ് ഭാരം കുറഞ്ഞതുമായ 'സൂപ്പർ വുഡ്' വികസിപ്പിച്ചെടുത്തിരിക്കുകയാണ് അമേരിക്കൻ കമ്പനി InventWood. മെറ്റീരിയൽ ശാസ്ത്രജ്ഞനായ ലിയാങ്ബിംഗ് ഹു സഹസ്ഥാപകനായ കമ്പനിയാണ് 'സൂപ്പർവുഡ്' നിർമിക്കുന്നത്. ഒരു ദശാബ്ദത്തിനുമുമ്പ് മേരിലാൻഡ് സർവകലാശാലയിൽ ജോലി ചെയ്യുന്നതിനിടയിൽ മരം പുനർനിർമിക്കുന്നതിനുള്ള വഴികൾ ഹു പരീക്ഷിച്ചുതുടങ്ങിയിരുന്നു. സസ്യ നാരുകളുടെ പ്രധാന ഘടകമായ സെല്ലുലോസ് വർധിപ്പിക്കുന്നതിലൂടെ തടികൾ കൂടുതൽ ശക്തമാകുമെന്നതിനാൽ അദേഹം അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

2017ൽ സെല്ലുലോസിനെ ശക്തിപ്പെടുത്തുന്നതിനായി ഹു സാധാരണ തടിയെ രാസപരമായി സംസ്കരിച്ചു. തുടർന്ന് കോശഘടനയെ തകർക്കാൻ ചൂടാക്കി പ്രസ് ചെയ്തു. ഈ പ്രക്രിയ മിക്ക ഘടനാപരമായ ലോഹങ്ങളെയും ലോഹസങ്കരങ്ങളെയും അപേക്ഷിച്ച് തടിയുടെ ശക്തി-ഭാര അനുപാതം ഉയർന്ന നിലയിലേക്ക് വർധിപ്പിച്ചതായി നേച്ചറിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. മരം പോലെയാണ് 'സൂപ്പർവുഡ്' പ്രവർത്തിക്കുന്നതെങ്കിലും കൂടുതൽ ശക്തവും ഭാരം കുറഞ്ഞതുമാണ്. ഇത് കെട്ടിടങ്ങളെ നാലിരട്ടി വരെ ഭാരം കുറഞ്ഞതും നിർമിക്കാൻ എളുപ്പമുള്ളതുമാക്കുന്നു. 'സൂപ്പർവുഡ്' ഭൂകമ്പങ്ങളെ കൂടുതൽ പ്രതിരോധിക്കാൻ സഹായിക്കുമെന്നും കമ്പനി സിഇഒ അലക്സ് ലോ അവകാശപ്പെടുന്നു.

അഗ്നി പ്രതിരോധ പരിശോധനകളിലും 'സൂപ്പർവുഡ്' ഉയർന്ന സ്കോർ നേടുന്നു. സാധാരണ മരത്തേക്കാൾ വലിയ കാർബൺ ഇതിന്റെ നിർമാണത്തിലുണ്ടെങ്കിലും സ്റ്റീൽ ഉൽ‌പാദനത്തേക്കാൾ 90% ഉദ്‌വമനം കുറവാണ്. കൂടാതെ മരത്തേക്കാളും സ്റ്റീലിനേക്കാളും വിലകുറവുമാണ്. തടി നിർമാണം ലോകമെമ്പാടും വളർന്നുവരികയാണ്. കോൺക്രീറ്റ്, സ്റ്റീൽ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ തടിക്ക് പാരിസ്ഥിതിക ഗുണങ്ങളുണ്ടെന്നും, ദീർഘകാലത്തേക്ക് കാർബൺ സംഭരിക്കുമെന്നും, ഉദ്‌വമനം കുറക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.


TAGS :

Next Story