Quantcast

വിമാനത്തില്‍ മാസ്‌ക് ധരിക്കാതെ ഭക്ഷണം കഴിച്ച വയോധികനെ മര്‍ദിക്കുന്ന വീഡിയോ വൈറലാവുന്നു

ജോര്‍ജിയയിലേക്കു പോവുന്ന വിമാനത്തില്‍ വെച്ചാണ് ഒരു സ്ത്രീ വയോധികനെ മര്‍ദിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-12-30 14:16:32.0

Published:

30 Dec 2021 2:13 PM GMT

വിമാനത്തില്‍ മാസ്‌ക് ധരിക്കാതെ ഭക്ഷണം കഴിച്ച വയോധികനെ മര്‍ദിക്കുന്ന വീഡിയോ വൈറലാവുന്നു
X

മാസ്‌ക് ധരിക്കാതെ ഭക്ഷണം കഴിച്ചതിന് ജോര്‍ജിയയിലേക്ക് പോവുന്ന ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തില്‍ വെച്ച് ഒരു സ്ത്രീ വൃദ്ധനെ മര്‍ദിക്കുന്ന വീഡിയോ വൈറലാവുകയാണ്.

ഭക്ഷണം കഴിക്കുകയായിരുന്ന വൃദ്ധനോട് മാസ്‌ക്ക് ധരിക്കാന്‍ ഒരു സ്ത്രീ ആവശ്യപ്പെടുന്നു. ഭക്ഷണം കഴിക്കുകയാണെന്ന് പറഞ്ഞെങ്കിലും സ്ത്രീ തര്‍ക്കത്തിലേര്‍പെടുന്നത് വീഡിയോയില്‍ കാണാം.

തുടര്‍ന്ന് ഇരുവരും തമ്മില്‍ നേരിയ വാക്കേറ്റവും ഉണ്ടായി.തര്‍ക്കം പരിഹരിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും പരാചയപ്പെടുകയാണുണ്ടായത്. എന്നാല്‍ ജോര്‍ജിയയിലെ അറ്റ്ലാന്റയില്‍ വിമാനം ഇറങ്ങിയപ്പോള്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

TAGS :

Next Story