Quantcast

മിനിയാപൊളിസിൽ യുവതിയെ വെടിവെച്ച് കൊന്ന് ഇമിഗ്രേഷന്‍ ഉദ്യാേഗസ്ഥന്‍, വെടിവെപ്പ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ

അമേരിക്കൻ പൗരയായ 37കാരി റെനി നിക്കോൾ ഗുഡാണ് കൊല്ലപ്പെട്ടത്

MediaOne Logo
മിനിയാപൊളിസിൽ യുവതിയെ വെടിവെച്ച് കൊന്ന് ഇമിഗ്രേഷന്‍ ഉദ്യാേഗസ്ഥന്‍, വെടിവെപ്പ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ
X

ന്യൂയോർക്ക്: അമേരിക്കയിലെ മിനിയാപൊളിസിൽ യുവതിയെ വെടിവച്ച് കൊലപ്പെടുത്തി യുഎസ് ഇമിഗ്രേഷൻ ഓഫിസർ. അമേരിക്കൻ പൗരയായ 37കാരി റെനി നിക്കോൾ ഗുഡാണ് കൊല്ലപ്പെട്ടത്.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്‌ക്കിടെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മുഖം മൂടി അണിഞ്ഞ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐസിഇ) ഏജൻ്റുമാർ അതിവേഗം യുവതി സഞ്ചരിച്ച കാർ വളയുകയും, നിയന്ത്രണം വിട്ട കാര്‍ വെട്ടിത്തിരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ഇതോടെ ഉദ്യോഗസ്ഥൻ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയുർത്തതോടെ യുവതി കാറിൽ വച്ച് കൊല്ലപ്പെടുകയും ചെയ്‌തു. പരിഭ്രാന്തരായ കാഴ്‌ചക്കാർ ഫെഡറൽ ഓഫിസർമാരെ അസഭ്യം പറയുന്നതും പുറത്ത് വരുന്ന വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവം വിവാദമായതോടെ സ്വയ രക്ഷാർഥം വെടിയുതിർക്കുകയായിരുന്നുവെന്നാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.

അതേസമയം സംഭവത്തിൽ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആണ് വെടിവെച്ചതെന്ന വാദം ദൃക്‌സാക്ഷികൾ തള്ളിയതോടെയാണ് വലിയ പ്രതിഷേധം ഉയർന്നത്. റെനിയുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള പ്രകോപനങ്ങൾ ഉണ്ടായിട്ടില്ലെന്ന് സാക്ഷികൾ മൊഴി നൽകിയതോടെ യു എസ് ഇമിഗ്രേഷൻ വകുപ്പ് പ്രതിക്കൂട്ടിലായിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി രണ്ടായിരത്തോളം ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെയാണ് നിലവിൽ മിനിയാപൊളിസിൽ വിന്യസിച്ചിരിക്കുന്നത്.

TAGS :

Next Story