Quantcast

മേക്കപ്പ് കൂടുതലാണോ ചേട്ടാ.. പാസ്പോർട്ടിലെ ഫോട്ടോയുമായി ബന്ധമില്ല, എയർപ്പോട്ടിൽ യുവതിയുടെ മേക്കപ്പ് തുടപ്പിച്ചു

മേക്കപ്പ് കാരണം ഇമിഗ്രേഷന്‍ കൗണ്ടറിലെ ഫേഷ്യല്‍ റെക്കഗിനിഷന്‍ സ്‌കാനറിന് യുവതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല

MediaOne Logo

Web Desk

  • Published:

    1 Jun 2025 11:17 AM IST

മേക്കപ്പ് കൂടുതലാണോ ചേട്ടാ.. പാസ്പോർട്ടിലെ ഫോട്ടോയുമായി ബന്ധമില്ല, എയർപ്പോട്ടിൽ യുവതിയുടെ മേക്കപ്പ് തുടപ്പിച്ചു
X

ഷാങ്ഹായ്: പാസ്പോർട്ടിലെ ഫോട്ടോയുമായി സാമ്യമില്ലെന്ന കാരണത്താൽ വിമാനത്താവളത്തിൽ വെച്ച് യുവതിയുടെ മേക്കപ്പ് തുടപ്പിച്ച് വിമാനത്താവളത്തിലെ ജീവനക്കാർ. ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിലാണ് സംഭവം.

മേക്കപ്പ് കാരണം ഇമിഗ്രേഷന്‍ കൗണ്ടറിലെ ഫേഷ്യല്‍ റെക്കഗിനിഷന്‍ സ്‌കാനറിന് യുവതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

ഇതോടെ, പാസ്പോർട്ടിലെ ഫോട്ടോയുമായി യാതൊരു സാമ്യവുമില്ലെന്നും അതിനാൽ പാസ്പോർട്ടിലെ ഫോട്ടോക്ക് സമാന രൂപമാകുന്നത് വരെ മേക്കപ്പ് തുടച്ച് കളയാനും വിമാനത്താവളത്തിലെ ജീവനക്കാർ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ സെപംറ്റബറില്‍ ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തില്‍ നടന്ന ഈ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മുഖത്തെ മേക്കപ്പ് മുഴുവന്‍ യുവതി തുടച്ചുനീക്കുന്നത് വീഡിയോയില്‍ കാണാം. ഇത്തരത്തില്‍ മേക്കപ്പ് ചെയ്ത് സ്വയം കുഴപ്പത്തില്‍ ചെന്നുചാടുകയാണ് എന്ന് ജീവനക്കാരന്‍ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. ഇതെല്ലാം കേട്ട് യുവതി അസ്വസ്ഥതയാകുന്നതും വീഡിയോയിലുണ്ട്. ഇതിന് താഴെ യുവതിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് വന്നത്.

യഥാര്‍ഥ ജീവിതത്തില്‍ യുവതിക്ക് ഫില്‍ട്ടറുമായി നടക്കാന്‍ കഴിയാത്തതിനാലാണ് ഇത്തരത്തില്‍ മേക്കപ്പ് ചെയ്തതെന്നും ഇത് സാധാരണ മേക്കപ്പല്ലെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം, മേക്കപ്പിന്റെ പേരില്‍ പരിഹസിച്ച് സംസാരിക്കാന്‍ ജീവനക്കാരന് അവകാശമില്ലെന്നും അവളുടെ മനസ് വേദനിപ്പിച്ചു.. എന്ന തരത്തിൽ യുവതിയെ അനുകൂലിച്ചും നിരവധി കമന്റുകളാണ് വന്നത്.




TAGS :

Next Story