Quantcast

ചൂണ്ടയില്‍ കുരുങ്ങിയത് തന്നെക്കാള്‍ ഇരട്ടി വലിപ്പമുള്ള മീന്‍; 450 കിലോയുള്ള ഭീമന്‍ മത്സ്യത്തെ പിടികൂടി യുവതി

ഹാംപ്ടൺ ബീച്ചിൽ നിന്നും 450 കിലോ ഗ്രാം ഭാരമുള്ള മത്സ്യത്തെ മിഷേൽ ബാൻസ്‌വിക്‌സ് സികാലെ എന്ന യുവതിയാണ് ചൂണ്ടയിട്ട് പിടിച്ചത്

MediaOne Logo

Web Desk

  • Published:

    11 Feb 2022 1:50 AM GMT

ചൂണ്ടയില്‍ കുരുങ്ങിയത് തന്നെക്കാള്‍ ഇരട്ടി വലിപ്പമുള്ള മീന്‍; 450 കിലോയുള്ള ഭീമന്‍ മത്സ്യത്തെ പിടികൂടി യുവതി
X

കടലില്‍ നിന്നും മീന്‍ പിടിക്കുക അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. അതും ചൂണ്ടയിട്ട്...ചൂണ്ടയില്‍ കുരുങ്ങുന്നത് ഒരു കൂറ്റന്‍ മത്സ്യമാണെങ്കിലോ? അതിനെ ബോട്ടിലേക്ക് വലിച്ചുകയറ്റാന്‍ തന്നെ ശ്രമകരമാണ്. ഭീമന്‍ മത്സ്യത്തെ ചൂണ്ടിയിട്ട് പിടിച്ച് അതിനെ ബോട്ടിലേക്കു വലിച്ചുകയറ്റുന്ന യുവതിയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അമേരിക്കയിലെ ഹാംഷെയറിലുള്ള ഹാംപ്ടൺ ബീച്ചിൽ നിന്നും 450 കിലോ ഗ്രാം ഭാരമുള്ള മത്സ്യത്തെ മിഷേൽ ബാൻസ്‌വിക്‌സ് സികാലെ എന്ന യുവതിയാണ് ചൂണ്ടയിട്ട് പിടിച്ചത്. ബ്ലൂഫിൻ ട്യൂണ മത്സ്യത്തെയാണ് മിഷേല്‍ പിടികൂടിയത്. രാത്രിയിലാണ് മിഷേലിന്‍റെ മത്സ്യബന്ധനം. ഇതിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചൂണ്ടയില്‍ മീന്‍ കുരുങ്ങുന്നതും ഭീമന്‍ മത്സ്യത്തെ മിഷേല്‍ ഒറ്റക്ക് ബോട്ടിലേക്ക് വലിച്ചു കയറ്റുന്നതും വീഡിയോയില്‍ കാണാം. ''നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ നന്ദിയുള്ളവളാണ്. ഈ പ്രദേശത്തെ ഒരേയൊരു വനിതാ ക്യാപ്റ്റൻ എന്ന നിലയിൽ അവരെല്ലാം വളരെ ബഹുമാനവും പിന്തുണയും നൽകിയിട്ടുണ്ട്'' മിഷേല്‍ ന്യൂ ഹാംഷെയറിലെ റേഡിയോ സ്റ്റേഷനോടു പറഞ്ഞു.

2015ലാണ് മിഷേല്‍ മീന്‍പിടിത്തം തുടങ്ങിയതെന്ന് ലാഡ്ബബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019ല്‍ സ്വന്തമായി ബോട്ട് വാങ്ങി. കുറഞ്ഞ കാലയളവില്‍ തന്നെ വലിയ മത്സ്യങ്ങളെ ചൂണ്ടയിലാക്കി അവര്‍ പ്രശസ്തി നേടി. 90 ഇഞ്ച് നീളവും 120 കിലോഗ്രാമിൽ കൂടുതൽ ഭാരവുമുള്ള ഒരു വലിയ മത്സ്യത്തെ കഴിഞ്ഞ വർഷം പിടിച്ചതാണ് മിഷേലിന്‍റെ ആദ്യത്തെ വമ്പന്‍ മത്സ്യവേട്ട.

TAGS :

Next Story