Quantcast

'ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നത് അംഗീകരിക്കാനാകില്ല'; കൊളംബിയൻ തലസ്ഥാനത്ത് കൂറ്റൻ പ്രതിഷേധറാലി

ജറുസലേമിൽ കൊളംബിയൻ എംബസി തുറക്കുമെന്ന പ്രസിഡന്‍റ് അബെലാർഡോ ഡെ ലാ എസ്പ്രില്ലായുടെ തീരുമാനത്തെയും പ്രതിഷേധക്കാർ എതിർത്തു

MediaOne Logo

Web Desk

  • Updated:

    2026-10-08 12:06:02

Published:

8 Oct 2026 5:35 PM IST

ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നത് അംഗീകരിക്കാനാകില്ല; കൊളംബിയൻ തലസ്ഥാനത്ത് കൂറ്റൻ പ്രതിഷേധറാലി
X

ബൊഗോട്ട: കൊളംബിയയിൽ പുതുതായി അധികാരമേറ്റ വലതുപക്ഷ സർക്കാരിന്‍റെ ഇസ്രായേൽ അനുകൂല നയങ്ങളിൽ പ്രതിഷേധം കനക്കുന്നതായി റിപ്പോർട്ട്. കൊളംബിയൻ സർക്കാർ ഇസ്രായേലുമായി സഹകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി നൂറുകണക്കിന് പ്രതിഷേധക്കാർ തലസ്ഥാനനഗരിയായ ബൊഗോട്ടയിൽ തടിച്ചുകൂടി. ഫലസ്തീനിലും ഗസ്സയിലും ഇസ്രായേലിന്‍റെ വംശഹത്യ തുടരുന്ന സാഹചര്യത്തിൽ നയപരമായും സാമ്പത്തികപരമായുമുള്ള എല്ലാ ബന്ധങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ബൊഗോട്ടയിൽ ഇസ്രായേൽ എംബസിയിൽ നിന്നാണ് പ്രതിഷേധക്കാർ പ്രകടനം ആരംഭിച്ചത്. ജറുസലേമിൽ കൊളംബിയൻ എംബസി തുറക്കുമെന്ന പ്രസിഡന്‍റ് അബെലാർഡോ ഡെ ലാ എസ്പ്രില്ലായുടെ തീരുമാനത്തെ പ്രതിഷേധക്കാർ വിമർശിക്കുകയും ചെയ്തു. ഹമാസിന്‍റെ നേതൃത്വത്തിൽ ഇസ്രായേലിനെതിരെ 2023 ഒക്ടോബർ ഏഴിന് നടത്തിയ പ്രത്യാക്രമണത്തിന്‍റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

ഇസ്രായേലുമായുള്ള നയതന്ത്ര-ഇതര ബന്ധങ്ങൾ അവസാനിപ്പിക്കുന്നതാണ് നമ്മുടെ രാജ്യത്തിന് നല്ലത്. അങ്ങനെ ചെയ്യുന്നതിലൂടെ അവരുടെ അതിക്രമങ്ങൾക്ക് കൂട്ടുനിൽക്കാതെ നമുക്ക് മാറിനിൽക്കാനാകും. എന്നാലിന്ന്, നമ്മുടെ സർക്കാർ ഫലസ്തീനിലെ വംശഹത്യയിൽ ഒരക്ഷരം പോലും ഉരിയാടാതെ മാറിനിൽക്കുകയാണ് ചെയ്യുന്നത്. പ്രതിഷേധക്കാരിലൊരാളായ നിക്കോളാസ് ഇസാസയെ ഉദ്ദരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മാസമാണ് കൊളംബിയൻ പ്രസിഡന്‍റായി ഡി ലാ എസ്പ്രിയെല്ല ചുമതലയേറ്റത്. യുഎസുമായും ഇസ്രായേലുമായും അടുത്ത ബന്ധം സ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങൾ തന്‍റെ ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരവേളയിൽ അദ്ദേഹം പറഞ്ഞിരുന്നത്. നേരത്തെ, ഗസ്സ വംശഹത്യയെ രൂക്ഷമായി വിമർശിക്കുകയും തുറന്നെതിർക്കുകയും ചെയ്ത മുൻ പ്രസിഡന്‍റ് ഗുസ്താവോ പെഡ്രോ ഇസ്രായേലുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചിരുന്നു. പിന്നാലെയാണ് പുതിയ പ്രസിഡന്‍റെത്തി വീണ്ടും ബന്ധം പുനസ്ഥാപിക്കുന്നത്.

TAGS :

Next Story