Quantcast

ഓടുകയല്ല ഇത് പറക്കും: അതിവേ​ഗ ട്രെയിനുമായി ചൈന; മണിക്കൂറിൽ 600 കിലോമീറ്റർ വേഗത

350 കിലോമീറ്ററാണ് നിലവിൽ ​ചൈനയിൽ സർവീസ്​ നടത്തുന്ന ട്രെയിനിന്‍റെ പരമാവധി വേഗം

MediaOne Logo

Web Desk

  • Published:

    22 July 2021 7:15 AM GMT

ഓടുകയല്ല ഇത് പറക്കും: അതിവേ​ഗ ട്രെയിനുമായി ചൈന; മണിക്കൂറിൽ 600 കിലോമീറ്റർ വേഗത
X

അതിവേഗ ട്രെയിനുമായി​ ചൈന. മണിക്കൂറിൽ 600 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന മ​ഗ്ലേവ്​ ട്രെയിനാണ്​ ചൈനയിലെ ക്വിങ്​ഡാവോ പട്ടണത്തിൽ കന്നിയാ​ത്ര നടത്തിയത്​. സർക്കാറിന്​ കീഴിലുള്ള ചൈന റെയിൽവേ റോളിങ്​ സ്​റ്റോക്​ കോർപറേഷൻ നിർമ്മിച്ച ട്രെയിൻ വൈദ്യുത കാന്തിക ശക്​തിയിലാണ്​ സഞ്ചരിക്കുന്നത്​. 350 കിലോമീറ്ററാണ് നിലവിൽ ​ചൈനയിൽ സർവീസ്​ നടത്തുന്ന ട്രെയിനിന്‍റെ പരമാവധി വേഗം.


വേ​ഗതയും അന്തരീക്ഷ മലിനീകരണം കുറവാണെന്നതുമാണ് മ​ഗ്ലേവ്​ ട്രെയിനുകളുടെ സവിശേഷത. 2019ലാണ് ട്രെയിനിന്റെ മോഡൽ സർക്കാർ പുറുത്തുവിട്ടത്. ചൈനയിലെ പ്രധാന മെട്രോ നഗരങ്ങളെ ബന്ധിപ്പിച്ച്​ അതിവേഗത്തിൽ എത്താൻ മ​ഗ്ലേവ്​ ട്രെയിനുകൾ വ്യാപകമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നു.

മ​ഗ്ലേവ്​ അതിവേഗ ട്രെയിൻ സർക്കാർ ആരംഭിച്ചുവെങ്കിലും പാതകളുടെ കുറവ്​ വെല്ലുവിളിയാണ്​. നിലവിൽ ഷാങ്​ഹായ്​ വിമാനത്താവളത്തിൽ നിന്ന്​ നഗരത്തിലേക്ക്​ മാത്രമാണ്​ പാതയുള്ളത്. ഇത് പരിഹരിക്കാനായി മ​ഗ്ലേവ്​ ട്രെയിനുകൾക്ക്​ പ്രത്യേക പാത നിർമ്മിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.





TAGS :

Next Story