Quantcast

ലോകത്തിലെ ഏറ്റവും ചെലവേറിയ തലയിണ; വില വെറും 45 ലക്ഷം..! കാരണമിതാണ്

പതിനഞ്ച് വർഷമെടുത്താണ് ഈ 'എക്‌സ്‌ക്ലൂസീവ് തലയണ' നിർമിച്ചതെന്നാണ് റിപ്പോർട്ടുകള്‍

MediaOne Logo

Web Desk

  • Updated:

    2022-06-27 06:47:27.0

Published:

27 Jun 2022 6:35 AM GMT

ലോകത്തിലെ ഏറ്റവും ചെലവേറിയ തലയിണ; വില വെറും 45 ലക്ഷം..! കാരണമിതാണ്
X

നെതര്‍ലാന്‍റ്: തലയിണയില്ലാതെ ഉറങ്ങുന്നത് ചിന്തിക്കാനാവുമോ...പക്ഷേ ഈ തലയണയുടെ വില കേട്ടാൽ നിങ്ങളുടെ ഉറക്കം തന്നെ പോകും. കാരണം വേറൊന്നുമല്ല, ഡച്ച് സെർവിക്കൽ സ്‌പെഷ്യലിസ്റ്റായ നെതർലാൻഡ് സ്വദേശി തിജ്സ് വാൻ ഡെർ ഹിൽസ്റ്റ് ഡിസൈൻ ചെയ്ത തലയണയുടെ വില 45 ലക്ഷമാണ്. ലോകത്തെ ഏറ്റവും ചെലവേറിയ തലയണ കൂടിയാണിത്.

ലോകത്തിലെ ഏറ്റവും എക്‌സ്‌ക്ലൂസീവും നൂതനവുമായ തലയണയാണ് 'ടെയ്‌ലർമേഡ് പില്ലോ'. ഈജിപ്ഷ്യൻ കോട്ടൺ, മൾബറി സിൽക്ക് എന്നിവ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, വിഷരഹിതമായ ഡച്ച് മെമ്മറി ഫോം നിറച്ചിരിക്കുന്നു. 3ഡി സ്‌കാനർ ഉപയോഗിച്ച് വ്യക്തിയുടെ തോളുകളുടെയും തലയുടെയും കഴുത്തിന്റെയും കൃത്യമായ അളവുകൾ ശ്രദ്ധാപൂർവം എടുക്കും. ഇതിനുശേഷം, ഹൈടെക് റോബോട്ടിക് മെഷീൻ മില്ലുകൾ ഉപയോഗിച്ച് വ്യക്തിയുടെ തലയുടെ ആകൃതിയുമായി പൊരുത്തപ്പെടുന്ന ഡച്ച് മെമ്മറി ഫോം അതിൽ നിറയ്ക്കും. ഉപഭോക്താവിന്റെ ശരീരത്തിന്റെ മുകൾഭാഗവും ഉറങ്ങുന്ന അവസ്ഥയും പരിഗണിച്ച് കൂടിയായിരിക്കും തലയണ നിർമിക്കുകയെന്നും ഇവർ അവകാശപ്പെട്ടു. ഇതിന്‍റെ നിര്‍മാണ രീതിയും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

റിപ്പോർട്ടുകളനുസരിച്ച് ഈ 'എക്‌സ്‌ക്ലൂസീവ് തലയണ' നിർമിക്കാൻ ഹിൽസ്റ്റ് പതിനഞ്ച് വർഷമാണെടുത്തത്. 24 കാരറ്റ് സ്വർണ്ണത്തിന്റ കവറാണ് തലയണയ്ക്കുള്ളത്. സുരക്ഷിതവും ആരോഗ്യകരവുമായ ഉറക്കത്തിനായി എല്ലാ വൈദ്യുതകാന്തിക വികിരണങ്ങളെയും തടയുന്നതാണ് ഈ തലയണക്കവർ. കവറിന്റെ സിപ്പറിൽ 22.5 കാരറ്റ് ഇന്ദ്രനീലവും നാല് വജ്രങ്ങളും പതിച്ചിട്ടുണ്ട്.

ഉറക്കമില്ലായ്മയുള്ളവരെ സമാധാനത്തോടെ ഉറങ്ങാൻ തലയണ സഹായിക്കുമെന്ന് നിർമാതാവായ ഹിൽസ്റ്റ് അവകാശപ്പെടുന്നു.


TAGS :

Next Story