Quantcast

ചൈനയിൽ കുട്ടികൾ കുറയുന്നു: ജനനനിരക്ക് വർധിപ്പിക്കാൻ പുതിയ നയങ്ങൾ നടപ്പാക്കുമെന്ന് ഷി ജിൻപിങ്‌

ജനസംഖ്യയില്‍ ഭൂരിഭാഗവും വാര്‍ദ്ധക്യത്തോട് അടുക്കുന്നവരാണെന്നും അതിനാല്‍ ദേശീയതലത്തില്‍ പുതിയ നയം ആവിഷ്‌കരിക്കുമെന്നാണ് ഷി പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-10-17 10:34:10.0

Published:

17 Oct 2022 10:33 AM GMT

ചൈനയിൽ കുട്ടികൾ കുറയുന്നു: ജനനനിരക്ക് വർധിപ്പിക്കാൻ പുതിയ നയങ്ങൾ നടപ്പാക്കുമെന്ന് ഷി ജിൻപിങ്‌
X

ബെയ്ജിങ്: രാജ്യത്ത് ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ പുതിയ നയങ്ങള്‍ നടപ്പാക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസിലാണ് ചൈനീസ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ജനസംഖ്യയിലുണ്ടാവുന്ന ഇടിവ് രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലുകള്‍ക്ക് പിന്നാലെയാണ് ഷി ജിന്‍പിങിന്റെ പ്രഖ്യാപനം.

ചൈനയിൽ ഈ വർഷം ജനനനിരക്ക് എറ്റവും കുറഞ്ഞ നിലയിലാണ്. 1960നു ശേഷം ഇതാദ്യമാണ് ജനനനിരക്കിൽ ഇത്രയധികം കുറവ് രേഖപ്പെടുത്തത്. ജനസംഖ്യയില്‍ ഭൂരിഭാഗവും വാര്‍ദ്ധക്യത്തോട് അടുക്കുന്നവരാണെന്നും അതിനാല്‍ ദേശീയതലത്തില്‍ പുതിയ നയം ആവിഷ്‌കരിക്കുമെന്നാണ് ഷി പ്രഖ്യാപിച്ചത്. 1980 മുതൽ ചൈനയിൽ നിലനിന്നിരുന്ന ഒറ്റക്കുട്ടി നയം സർക്കാർ 2016ൽ പിൻവലിക്കുകയും മൂന്നുകുട്ടികൾ വരെയാകാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ചൈനയില്‍ ഈ വര്‍ഷം ജനനനിരക്ക് എറ്റവും കുറഞ്ഞ നിലയിലാണ്. 1960 നു ശേഷം ഇതാദ്യമാണ് ജനനനിരക്കില്‍ ഇത്രയധികം കുറവ് രേഖപ്പെടുത്തുന്നത്. ജനനനിരക്ക് റെക്കോർഡ് താഴ്ചയിലെത്തിയിരിക്കുന്ന രാജ്യത്ത് നിലവിലെ സ്ഥിതി തുടർന്നാൽ 2025ഓടെ ജനസംഖ്യ ക്രമാതീതമായി കുറയുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കുട്ടികളുണ്ടാകാന്‍ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിവിധ നടപടികള്‍ സ്വീകരിക്കാന്‍ പ്രാദേശിക സര്‍ക്കാരുകളോടും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ലോകത്തില്‍ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമാണെങ്കിലും ജനസംഖ്യയുടെ സിംഹഭാഗത്തിനും പ്രായമായിത്തുടങ്ങിയ അവസ്ഥയാണ്. 2021ൽ രേഖപ്പെടുത്തിയ ജനനനിരക്ക് 1949ല്‍ കമ്യൂണിസ്റ്റ് ചൈന സ്ഥാപിതമായതിന് ശേഷമുള്ള കുറഞ്ഞ നിരക്കായിരുന്നു. ഉയര്‍ന്ന ജീവിതച്ചെലവും ചെറിയ കുടുംബങ്ങള്‍ വന്നപ്പോഴുള്ള സാംസ്കാരിക മാറ്റവും കുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നതിന് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Summary-Xi says China will seek to lift birth rate in face of ageing population

TAGS :

Next Story