Quantcast

പാകിസ്താനിൽ മോട്ടോർ സൈക്കിൾ നിർമാണം നിർത്തി യമഹ

അംഗീകൃത ഡീലർമാർ വഴി സ്പെയർ പാർട്‌സ്, വാറന്റി കവറേജ് എന്നിവയുൾപ്പെടെ വിൽപ്പനാനന്തര സേവനങ്ങൾ നൽകുന്നത് തുടരുമെന്ന് യമഹ ഉറപ്പ് നൽകി

MediaOne Logo

Web Desk

  • Published:

    11 Sept 2025 1:21 PM IST

പാകിസ്താനിൽ മോട്ടോർ സൈക്കിൾ നിർമാണം നിർത്തി യമഹ
X

കറാച്ചി: യമഹ മോട്ടോർ പാകിസ്താൻ (പ്രൈവറ്റ്) ലിമിറ്റഡ് തങ്ങളുടെ ബിസിനസ് നയത്തിലെ മാറ്റം ചൂണ്ടിക്കാട്ടി രാജ്യത്തെ മോട്ടോർസൈക്കിൾ നിർമാണ പ്രവർത്തനങ്ങൾ നിർത്തലാക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ ദീർഘകാല പിന്തുണക്കും വിശ്വസ്തതയ്ക്കും കമ്പനി തങ്ങളുടെ ഉപഭോക്താക്കളോട് നന്ദി അറിയിച്ചു.

'വർഷങ്ങളായി നിങ്ങൾ നൽകിയ ദീർഘകാല പിന്തുണക്കും വിശ്വസ്തതക്കും ഞങ്ങൾ ആത്മാർത്ഥമായി നന്ദി പറയുന്നു.' കമ്പനി ഉപഭോക്താക്കളെ അഭിസംബോധന ചെയ്ത സന്ദേശത്തിൽ പറഞ്ഞു. ഉൽപ്പാദനം നിർത്തലാക്കുമ്പോഴും യമഹ മോട്ടോർ പാകിസ്താൻ (YMPK) അംഗീകൃത ഡീലർമാർ വഴി സ്പെയർ പാർട്‌സ്, വാറന്റി കവറേജ് എന്നിവയുൾപ്പെടെ വിൽപ്പനാനന്തര സേവനങ്ങൾ നൽകുന്നത് തുടരുമെന്ന് യമഹ ഉറപ്പ് നൽകി.

ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ സ്റ്റോക്ക് സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് കമ്പനി സ്ഥിരീകരിക്കുകയും നിലവിലുള്ള വാറന്റി സ്കീമുകൾ പാലിക്കുന്നതിനുള്ള പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്തു. 'എന്തെങ്കിലും അന്വേഷണങ്ങൾക്ക്, ഉപഭോക്താക്കൾ യമഹയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുകയോ ഇമെയിൽ അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴി കമ്പനിയുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.' പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

TAGS :

Next Story