Quantcast

യുട്യൂബില്‍ പോസ്റ്റ് ചെയ്ത ആദ്യ വീഡിയോ; ഇപ്പോള്‍ 235 ദശലക്ഷത്തിലധികം കാഴ്ചക്കാര്‍

നെറ്റിസൺമാരെ ഒരുപോലെ വിസ്മയിപ്പിക്കുകയും ഗൃഹാതുരതയുണർത്തിരിക്കുകയും ചെയ്തിരിക്കുകയാണ് വീഡിയോ

MediaOne Logo

Web Desk

  • Published:

    13 Jun 2022 9:51 AM GMT

യുട്യൂബില്‍ പോസ്റ്റ് ചെയ്ത ആദ്യ വീഡിയോ; ഇപ്പോള്‍ 235 ദശലക്ഷത്തിലധികം കാഴ്ചക്കാര്‍
X

ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം..തുടങ്ങി പല തരത്തിലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളുണ്ടെങ്കിലും യുട്യൂബിനോട് ഒരു പ്രത്യേക സ്നേഹമാണ് നമുക്ക്. വന്നിട്ട് അധികകാലമൊന്നുമായില്ലെങ്കിലും യുട്യൂബ് നമ്മുടെ ദിനചര്യയായി മാറിയിരിക്കുന്നു. ദിവസവും ലക്ഷണക്കണക്കിന് വീഡിയോകളാണ് യുട്യൂബിലൂടെ ആളുകള്‍ കാണുന്നത്. സ്വന്തമായി യുട്യൂബ് ചാനലില്ലാത്തവര്‍ ചുരുക്കം. യുട്യൂബ് എന്ന പ്ലാറ്റ്ഫോമില്‍ ആദ്യം അപ്‍ലോഡ് ചെയ്ത വീഡിയോ ഏതാണെന്ന് അറിയാമോ? യൂട്യൂബ് ഇന്ത്യയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിൽ ഇപ്പോൾ ആ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. നെറ്റിസൺമാരെ ഒരുപോലെ വിസ്മയിപ്പിക്കുകയും ഗൃഹാതുരതയുണർത്തിരിക്കുകയും ചെയ്തിരിക്കുകയാണ് വീഡിയോ.

''നിങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ചെറുതില്‍ നിന്നായിരുന്നു എല്ലാം തുടങ്ങിയത്'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ''യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌ത ആദ്യ വീഡിയോയാണ് ഇതെന്ന് ഞങ്ങൾ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?" എന്ന് വീഡിയോയില്‍ ചോദിക്കുന്നു. രണ്ട് ദിവസം മുമ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ 1.69 ലക്ഷം പേരാണ് കണ്ടത്.

2005 ഫെബ്രുവരി 14ന് സ്റ്റീവ് ചെൻ, ചാഡ് ഹർലി, ജാവേദ് കരീം എന്നിവർ ചേർന്നാണ് യൂട്യൂബ് തുടങ്ങുന്നത്. 2006 ഒക്ടോബറിൽ 1.65 ബില്യൺ ഡോളറിന് ഗൂഗിൾ ഇത് വാങ്ങി. 2005 ഏപ്രില്‍ 24നാണ് ജാവേദ് കരിം ഒരു വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്നത്. 'ഞാന്‍ മൃഗശാലയില്‍' എന്ന തലക്കെട്ടില്‍ സാൻ ഡിയാഗോ മൃഗശാലയിൽ ആനക്കൂട്ടത്തിന് സമീപത്ത് നിന്നുള്ള തന്‍റെ 19 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ക്ലിപ്പ് ആയിരുന്നു അദ്ദേഹം അപ്‌ലോഡ് ചെയ്തത്. ഇതായിരുന്നു യൂട്യൂബിൽ ആദ്യമായി അപ്‌ലോഡ് ചെയ്ത വിഡിയോ. 17 വർഷം മുമ്പ് അപ്‌ലോഡ് ചെയ്ത വീഡിയോയ്ക്ക് 12 ദശലക്ഷം ലൈക്കുകളും 10 ദശലക്ഷത്തിലധികം കമന്‍റുകളും ലഭിച്ചിട്ടുണ്ട്. 235 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

TAGS :
Next Story