Quantcast

ഇരുപത്തിയഞ്ചിനും അമ്പതിനുമിടയില്‍ പ്രായമുള്ള 46 സ്ഥാനാർത്ഥികൾ; ചെറുപ്പത്തിന്റെ ചുറുചുറുക്കിൽ കോൺഗ്രസ് പട്ടിക

കായംകുളത്ത് മത്സരിക്കുന്ന 26 വയസുകാരി അരിത ബാബുവാണ് പട്ടികയിലെ ബേബി

MediaOne Logo

  • Published:

    14 March 2021 6:09 PM IST

ഇരുപത്തിയഞ്ചിനും അമ്പതിനുമിടയില്‍ പ്രായമുള്ള 46 സ്ഥാനാർത്ഥികൾ; ചെറുപ്പത്തിന്റെ ചുറുചുറുക്കിൽ കോൺഗ്രസ് പട്ടിക
X

ന്യൂഡൽഹി: തലമുറ മാറ്റത്തിന്റെ പ്രകടമായ സൂചന നൽകി കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക. 25 വയസുമുതൽ 50 വയസ്സു വരെ പ്രായമുള്ള 46 സ്ഥാനാർത്ഥികളാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ച പട്ടികയിലുള്ളത്. കായംകുളത്ത് മത്സരിക്കുന്ന 26 വയസുകാരി അരിത ബാബുവാണ് പട്ടികയിലെ ബേബി.

കെഎസ്‌യു പ്രസിഡണ്ട് കെഎം അഭിജിത്ത്, യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, വി.ടി ബൽറാം, കെഎസ് ശബരീനാഥൻ, എംജി കണ്ണൻ, ഫിറോസ്ബാബു, പി സരിൻ, അനൂപ് ബിഎസ്, ശോഭ സുബിൻ, എഎം രോഹിത്, ദീപക് ജോയ്് തുടങ്ങി നിരവധി പേർക്ക് പട്ടികയിൽ ഇടം കിട്ടി. 51 മുതൽ 60 വയസു വരെയുള്ള 22 പേരാണ് പട്ടികയിലുള്ളത്. 60 മുതൽ 70 വരെ 15 പേർ. 70 വയസിന് മുകളിൽ മൂന്നു പേർ പട്ടികയിൽ ഇടംപിടിച്ചു.

കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിലെ 86 പേരുടെ പട്ടികയാണ് മുല്ലപ്പള്ളി പ്രഖ്യാപിച്ചത്. കൽപറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, പട്ടാമ്പി, തവനൂർ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

യുവാക്കളുടെ പ്രാധിനിത്യവും പങ്കാളിത്തവും കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അനുഭവ സമ്പത്തും പ്രവൃത്തി പരിചയവുമുള്ളവരെയും പട്ടികയിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവും ഹൈക്കമാൻഡ് മുന്നോട്ടുവെച്ചെന്ന് മുല്ലപ്പള്ളി പറഞ്ഞു.

TAGS :

Next Story