'സ്ഥാനാർത്ഥികളെ നൂലിൽ കെട്ടിയിറക്കരുത്'; ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോൺഗ്രസ്
സ്ഥാനാർത്ഥികളെ നൂലിൽ കെട്ടിയിറക്കുന്നത് വിജയ സാധ്യതയെ ബാധിക്കുമെന്ന് പ്രമേയത്തില്‍ പറയുന്നു

തവനൂരിൽ മത്സരിക്കുമെന്ന് ഫിറോസ് കുന്നംപറമ്പിൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഫിറോസിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി. യൂത്ത് കോൺഗ്രസ് നേതാക്കളെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കണം എന്നാവശ്യപ്പെട്ടാണ് ജില്ലാ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചത്. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് പ്രമേയം പാസാക്കിയത്. സ്ഥാനാർത്ഥികളെ നൂലിൽ കെട്ടിയിറക്കുന്നത് വിജയ സാധ്യതയെ ബാധിക്കുമെന്ന് പ്രമേയത്തില്‍ പറയുന്നു. പ്രാപ്തരായ യൂത്ത് കോൺഗ്രസ് നേതാക്കളെ അവഗണിക്കരുതെന്നും പ്രമേയം ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

