Quantcast

'ചെന്നിത്തലയുടെ യാത്രക്ക് നിറം പകരാൻ ഉദ്യോഗാർഥികളുടെ ചോരയൊഴുക്കുകയാണ് യൂത്ത് കോൺഗ്രസ്'- ഡി.വൈ.എഫ്.ഐ

ആസൂത്രിതമായ അക്രമത്തിന് യൂത്ത് കോൺഗ്രസ് ശ്രമിക്കുന്നുവെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. യൂത്ത് കോൺഗ്രസിനെ സമരം ചെയ്യാൻ പഠിപ്പിക്കേണ്ടെന്ന് ഷാഫി പറമ്പിൽ മറുപടി നൽകി

MediaOne Logo

  • Published:

    18 Feb 2021 4:50 PM IST

ചെന്നിത്തലയുടെ യാത്രക്ക് നിറം പകരാൻ ഉദ്യോഗാർഥികളുടെ ചോരയൊഴുക്കുകയാണ് യൂത്ത് കോൺഗ്രസ്- ഡി.വൈ.എഫ്.ഐ
X

രമേശ് ചെന്നിത്തലയുടെ യാത്രക്ക് നിറം പകരാൻ ഉദ്യോഗാർഥികളുടെ ചോരയൊഴുക്കാൻ യൂത്ത് കോൺഗ്രസ് ശ്രമമെന്ന് ഡിവൈഎഫ്ഐ. ആസൂത്രിതമായ അക്രമത്തിന് യൂത്ത് കോൺഗ്രസ് ശ്രമിക്കുന്നുവെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. യൂത്ത് കോൺഗ്രസിനെ സമരം ചെയ്യാൻ പഠിപ്പിക്കേണ്ടെന്ന് ഷാഫി പറമ്പിൽ മറുപടി നൽകി.

പി.എസ്.സി നിയമന വിവാദവുമയി ബന്ധപ്പെട്ട് കെ.എസ്‌.യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കൺട്രോൾ റൂം സി.ഐ എ.സി സദൻ ഉൾപ്പെടെ പൊലീസുകാർക്കും പരിക്കുണ്ട്. സംസ്ഥാന വൈസ് പ്രസിഡണ്ട് സ്‌നേഹ, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സൈദാലി, എൻഎസ്‌യു നേതാവ് എറിക് സ്റ്റീഫൻ എന്നിവരും പരിക്കേറ്റവരിലുണ്ട്. സെക്രട്ടറിയേറ്റിൽ നിരാഹാരമിരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കും ഉദ്യോഗാർഥികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു മാർച്ച് നടത്തിയത്. നാളെ കെ.എസ്.യു സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പ്രതിഷേധിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

TAGS :

Next Story