Quantcast

'നമ്മളിൽ ഒരാൾ വരട്ടെ'; നെന്മാറയില്‍ കോൺഗ്രസിൽ പൊട്ടിത്തെറി

യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ സി.സി സുനിലിന് അവസരം നൽകണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിൽ ഉടനീളം പോസ്റ്ററുകൾ പതിച്ചു കഴിഞ്ഞു.

MediaOne Logo

  • Published:

    6 March 2021 7:04 AM IST

നമ്മളിൽ ഒരാൾ വരട്ടെ; നെന്മാറയില്‍ കോൺഗ്രസിൽ പൊട്ടിത്തെറി
X

പാലക്കാട് നെന്മാറ മണ്ഡലത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി. നെന്മാറ മണ്ഡലത്തിന് പുറത്തുള്ളവരെ സ്ഥാനാർഥിയാക്കരുതെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അഡ്വക്കറ്റ് സി.സി സുനിലിനായി മണ്ഡലത്തിലുടനീളം പോസ്റ്ററുകൾ ഉയർന്ന് കഴിഞ്ഞു.

പാലക്കാട് നെന്മാറ മണ്ഡലം സിഎംപിക്ക് നൽകാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസിൻറെ പ്രതിഷേധം തുടരുന്നതിനിടെയാണ് നെന്മാറയിൽ "നമ്മളിൽ ഒരാൾ വരട്ടെ" എന്ന പോസ്റ്റർ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ സി.സി. സുനിലിന് അവസരം നൽകണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിൽ ഉടനീളം പോസ്റ്ററുകൾ പതിച്ചു കഴിഞ്ഞു. മണ്ഡലത്തിന് അകത്തുള്ളവർ മത്സരിച്ചാൽ വിജയം ഉറപ്പാണെന്ന് സുനിലും പറയുന്നു.

നെന്മാറ മണ്ഡലത്തിനകത്തുള്ള യോഗ്യരായ യുവാക്കളെ പരിഗണിക്കാൻ നേതൃത്വം നാളിതുവരെ തയ്യാറായിട്ടില്ല എന്ന വിമർശനമാണ് മണ്ഡലത്തിലെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർക്ക് ഉള്ളത്. ഇത്തവണ ഡിസിസി നൽകിയ സ്ഥാനാർഥി പട്ടികയിലെ എ.തങ്കപ്പൻ, സി.ചന്ദ്രൻ, വി.എസ് വിജയ രാഘവൻ എന്നിവരും നെന്മാറ മണ്ഡലത്തിലുള്ളവരല്ല. നെന്മാറ സീറ്റ് സിഎംപിക്ക് വിട്ടുനൽകുന്ന കാര്യം യുഡിഎഫ് ചർച്ച ചെയ്ത് വരുകയാണ്. ഇതിനെതിരെ കോൺഗ്രസ് പ്രദേശിക കമ്മറ്റികൾ നേരത്തെ പ്രമേയം പാസാക്കായിരുന്നു.

TAGS :

Next Story