Quantcast

ഭരണകൂടത്തിന്‍റെ ജനദ്രോഹ നടപടികള്‍; ലക്ഷദ്വീപില്‍ പ്രതിഷേധം വ്യാപകം 

യൂത്ത് കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ മുഴുവന്‍ ദ്വീപുകളിലും സൂചന പണിമുടക്ക് നടന്നു.

MediaOne Logo

  • Published:

    16 March 2021 12:00 PM IST

ഭരണകൂടത്തിന്‍റെ ജനദ്രോഹ നടപടികള്‍; ലക്ഷദ്വീപില്‍ പ്രതിഷേധം വ്യാപകം 
X

ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു. യൂത്ത് കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ മുഴുവന്‍ ദ്വീപുകളിലും സൂചന പണിമുടക്ക് നടന്നു.

കവരത്തിയിലടക്കം മുഴുവന്‍ ദ്വീപുകളിലും കറുത്ത ബാഡ്ജണിഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൂചനാ സമരം നടത്തിയത്. രാത്രിയോടെ എല്ലാ ദ്വീപുകളിലും പന്തം കൊളുത്തി പ്രകടനവും നടന്നു.

ദ്വീപുകളിലുടനീളം പ്രതിഷേധ പൊതുയോഗങ്ങള്‍ തീരുമാനിച്ചിരുന്നെങ്കിലും ആന്ത്രോത്ത്, കവരത്തി ദ്വീപുകളില്‍ അധികൃതര്‍ അനുമതി നിഷേധിച്ചു. കോവിഡ് പ്രോട്ടോകോള്‍ കാരണം ആള്‍കൂട്ട പരിപാടികള്‍ അനുവദിക്കാനാവില്ലെന്നായിരുന്നു വിശദീകരണം.

ബീഫ് നിരോധനം, ഗുണ്ടാനിയമം, മദ്യശാലകള്‍ തുറക്കല്‍, കൂട്ടപ്പിരിച്ചു വിടല്‍ തുടങ്ങി നിരവധി മാറ്റങ്ങളാണ് ദ്വീപില്‍ രണ്ട് മാസത്തിനകം നടപ്പിലാക്കിയിരുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളിലും നടന്നേക്കും. ദ്വീപിലെ പ്രശ്നങ്ങള്‍ പുറം ലോകത്തെത്തിച്ചത് മീഡിയവണ്‍ ആണ്.

TAGS :

Next Story