കൊച്ചി എളംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് സ്ലാബിൽ ഇടിച്ച് യുവാവ് മരിച്ചു
തൊടുപുഴ സ്വദേശി സനൽ സത്യനാണ്(21) മരിച്ചത്. ബുധനാഴ്ച രാവിലെ 6.30ഓടെയായിരുന്നു അപകടം

എറണാകുളം എളംകുളത്തെ അപകടവളവില്‍ ഒരു ജീവന്‍കൂടി പൊലിഞ്ഞു. തൊടുപുഴ സ്വദേശിയായ സനില്‍ സത്യന്‍(21) ആണ് മരിച്ചത്. അമിത വേഗതയാണ് അപകടകാരണം. ഏഴ് മാസത്തിനിടെ ഒന്‍പതാമത്തെ ആളാണ് ഇവിടെ അപകടത്തില്‍ മരിക്കുന്നത്.
രാവിലെ ആറ് മണിക്ക് വൈറ്റിലയില്‍ നിന്ന് ബൈക്കില്‍ കടവന്ത്രയിലേക്ക് വരികയായിരുന്ന യുവാക്കളാണ് അപകടത്തില്‍ പെട്ടത്. അമിതവേഗതയിലായിരുന്ന ബൈക്ക് എളംകുളത്തെ വലിയ വളവിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ടു.
മൂന്ന് പേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ പിന്നിലിരുന്ന യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ചുവീണു. തലക്കേറ്റ പരിക്കാണ് മരണകാരണം. മറ്റ് രണ്ട് പേര്‍ക്ക് പരിക്കുണ്ട്. സ്ഥിരം അപകടം ഉണ്ടാകുന്ന റോഡിന്‍റെ എതിര്‍വശത്താണ് ഇന്ന് അപകടം ഉണ്ടായത്. വളവില്‍ ശാസ്ത്രീയ പഠനം അനിവാര്യമാണെന്ന് പൊലീസ് പറഞ്ഞു.
Next Story
Adjust Story Font
16

