Quantcast

പട്ടാമ്പി സീറ്റിനായി സമ്മര്‍ദം ശക്തമാക്കി യൂത്ത് ലീഗ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും ലീഗ് വിട്ടു നിന്നാൽ പല മണ്ഡലങ്ങളിലും കോൺഗ്രസിന് തിരിച്ചടി ഉണ്ടാകും.

MediaOne Logo

  • Published:

    14 March 2021 7:34 AM IST

പട്ടാമ്പി സീറ്റിനായി സമ്മര്‍ദം ശക്തമാക്കി യൂത്ത് ലീഗ്
X

പട്ടാമ്പി സീറ്റിനായി സമ്മർദ്ദം ശക്തമാക്കി യൂത്ത് ലീഗ്. ലീഗിന് സീറ്റ് നൽകുന്നില്ലെങ്കിൽ പട്ടാമ്പിയിൽ നിന്നും എം.എ സമദിനെ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ കോൺഗ്രസ് മത്സരിക്കുന്ന പാലക്കാട് ജില്ലയിലെ സീറ്റുകളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുമെന്ന് യൂത്ത് ലീഗ് ജില്ലാ നേതാക്കൾ ലീഗ് സംസ്ഥാന നേതൃത്വത്തെ അറിയച്ചു.

പട്ടാമ്പി സീറ്റ് കോൺഗ്രസിൽ നിന്നും നേടി എടുക്കാത്ത ലീഗ് നേതൃതത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉള്ളത്. പാലക്കാട് ജില്ലയിൽ നിന്നുള്ള മുസ്‍ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾ മുസ്‍ലിം ലീഗ് സംസ്ഥാന നേതാക്കളെ സന്ദർശിച്ചു. പട്ടാമ്പി സീറ്റ് ലീഗിന് നൽകാൻ കഴിയില്ലെങ്കിൽ കുന്ദമംഗത്ത് ദിനേശ് പെരുമണ്ണയെ സ്വതന്ത്ര സ്ഥാനാർഥിയാക്കി ലീഗ് സീറ്റ് നൽകിയത് പോലെ എം.എ സമദിനെ UDF സ്വതന്ത്രനായി മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ പാലക്കാട് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികൾക്കായി പ്രവർത്തിക്കില്ലെന്നും നേതാക്കൾ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും ലീഗ് വിട്ടു നിന്നാൽ പല മണ്ഡലങ്ങളിലും കോൺഗ്രസിന് തിരിച്ചടി ഉണ്ടാകും. പട്ടാമ്പിയിൽ എം.എ സമദിനെ മത്സരിപ്പിച്ചില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിനും സാധ്യതയുണ്ട്.

TAGS :

Next Story