യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു
കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനിലേക്ക് യുവ മോർച്ച പ്രവർത്തകർ മാർച്ച് നടത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ കല്ലേറുണ്ടായി. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
നിയമന വിവാദത്തിൽ ഇന്നും യുവജനസംഘടനകളുടെ പ്രതിഷേധമുണ്ടായി. കോഴിക്കോട്,തൃശൂർ പി.എസ്.സി ഓഫീസുകളിലേക്ക് കെ.എസ്.യു പ്രവർത്തകർ മാർച്ച് നടത്തി. കോഴിക്കോട് പി.എസ്.സി ഓഫീസ് പ്രവർത്തകർ പൂട്ടിയിട്ടു. ഒരു മണിക്കൂറോളം ഉദ്യോഗസ്ഥർ ഓഫീസിനുള്ളിൽ കുടുങ്ങി കിടന്നു. തൃശൂർ പി.എസ്.സി ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. രണ്ടിടത്തും പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനിലേക്ക് യുവ മോർച്ച പ്രവർത്തകർ മാർച്ച് നടത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
Next Story
Adjust Story Font
16

