Quantcast

റൊണാൾഡോ റയലിലേക്ക്? സിദാന്റെ മറുപടി ഇങ്ങനെ

"റയൽ മാഡ്രിഡിനെ സംബന്ധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്താണെന്ന് നിങ്ങൾക്കെല്ലാം അറിയാം..."

MediaOne Logo

  • Published:

    13 March 2021 4:50 PM IST

റൊണാൾഡോ റയലിലേക്ക്? സിദാന്റെ മറുപടി ഇങ്ങനെ
X

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ട് റയൽ മാഡ്രിഡിലേക്ക് കൂടുമാറാനൊരുങ്ങുന്ന വാർത്തകളോട് പ്രതികരിച്ച് റയൽ മാഡ്രിഡ് കോച്ച് സൈനദിൻ സിദാൻ. സ്‌പെയിനിലെ റേഡിയോ പുന്തോ നുവോക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്കു കീഴിൽ മുമ്പ് കളിച്ചിരുന്ന പോർച്ചുഗീസ് താരത്തെപ്പറ്റി സിദാൻ സംസാരിച്ചത്.

'റയൽ മാഡ്രിഡിനെ സംബന്ധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്താണെന്ന് നിങ്ങൾക്കെല്ലാം അറിയാം. റയൽ മാഡ്രിഡിൽ അദ്ദേഹത്തോട് ഞങ്ങൾക്കുണ്ടായിരുന്ന സ്‌നേഹവാത്സല്യങ്ങളും നിങ്ങൾക്കറിയാം. ഇവിടെ അദ്ദേഹം ചെയ്ത കാര്യങ്ങൾ ഉജ്ജ്വലമായിരുന്നു.'

'ഇപ്പോൾ റൊണാൾഡോ യുവന്റസിന്റെ കളിക്കാരനാണ്. അവിടെ വളരെ നന്നായാണ് അദ്ദേഹം കളിക്കുന്നത്. മറ്റുള്ളവർ പറയുന്ന പല കാര്യങ്ങളെപ്പറ്റി എന്തെങ്കിലും പറയാൻ എനിക്കിപ്പോൾ കഴിയില്ല. ക്രിസ്റ്റ്യാനോ യുവന്റസിന്റെ കളിക്കാരനാണെന്നും ഞങ്ങൾക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ടെന്നും മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ...' സിദാൻ പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ യുവന്റസ് പുറത്തായതിനു പിന്നാലെയാണ് ക്രിസ്റ്റ്യാനോയെ ഇറ്റാലിയൻ ക്ലബ്ബ് വിൽക്കാനൊരുങ്ങുന്നു എന്ന വാർത്ത വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 36-കാരന്റെ ഏജന്റ് ജോർജ് മെൻഡസ് റയലുമായി ചർച്ചയാരംഭിച്ചു എന്നും ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 29 ദശലക്ഷം യൂറോ ആണ് താരത്തിന് യുവന്റസ് ഇട്ടിരിക്കുന്ന അടിസ്ഥാനവില എന്നും റിപ്പോർട്ടുകളുണ്ട്. 100 ദശലക്ഷം യൂറോ നൽകിയാണ് 2018-ൽ യുവന്റസ് റയൽ മാഡ്രിഡിൽ നിന്ന് സൂപ്പർ താരത്തെ വാങ്ങിയത്.

ये भी पà¥�ें- ക്രിസ്റ്റ്യാനോയെ വിൽക്കാനൊരുങ്ങി യുവന്റസ്; ഏജന്റ് റയലുമായി ചര്‍ച്ച തുടങ്ങി

TAGS :

Next Story