Quantcast

യുപിയില്‍ 13കാരനെ പീഡിപ്പിച്ചു; സംഭവം പുറത്തുപറയാതിരിക്കാന്‍ 20 രൂപ നല്‍കി

അലിഗഡ് ജില്ലയിലെ ലോധ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്

MediaOne Logo

  • Published:

    6 March 2021 12:29 PM IST

യുപിയില്‍ 13കാരനെ പീഡിപ്പിച്ചു; സംഭവം പുറത്തുപറയാതിരിക്കാന്‍ 20 രൂപ നല്‍കി
X

ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ 13 വയസുകാരനെ പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി കുട്ടിക്ക് 20 രൂപയും നല്‍കിയതായും പരാതി.

അലിഗഡ് ജില്ലയിലെ ലോധ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. കാർഷികോപകരണങ്ങൾ വാങ്ങാനായി മകനെ അടുത്തുള്ള മാര്‍ക്കറ്റിലേക്ക് അയച്ചതാണെന്ന് പീഡനത്തിനിരയായ കുട്ടിയുടെ പിതാവ് പറഞ്ഞു. ഈ സമയത്ത് രണ്ട് പേര്‍ ചേര്‍ന്ന് കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് സംഭവം ആരോട് പറയരുതെന്ന് ഭീഷണിപ്പെടുത്തി കുട്ടിക്ക് 20 രൂപയും നല്‍കി. എന്നാൽ, വീട്ടിലെത്തിയ ശേഷം വീട്ടുകാർ കുറ്റകൃത്യത്തെക്കുറിച്ച് മനസിലാക്കുകയും പിന്നീട് പൊലീസിനെ അറിയിക്കുകയുമായിരുന്നു.

പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളെന്ന് പിതാവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പറയാന്‍ പ്രതികളുടെ മാതാപിതാക്കളെ സമീപിച്ചപ്പോള്‍ അവര്‍ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്ന് കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.

TAGS :

Next Story