Quantcast

ഖാൻമാരെ പിന്തളളി ദളപതി; പുതിയ ചിത്രത്തിനായി വിജയ് വാങ്ങുന്നത് 200 കോടി

ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുറന്ന് മണിക്കൂറുകൾക്കുള്ളിൽ 2 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെ നേടിയ ഒരേയൊരു ഇന്ത്യൻ സെലിബ്രിറ്റി കൂടിയാണ് വിജയ്.

MediaOne Logo

Web Desk

  • Updated:

    2023-06-27 10:16:12.0

Published:

27 Jun 2023 10:08 AM IST

sharuk, salman, vijay
X

മുംബെെ: പ്രതിഫലത്തിൽ ബോളിവുഡിലെ സൂപ്പർ താരങ്ങളെ മറികടന്ന് ​വിജയ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം വിജയ് ആണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൽ. ഹിന്ദി സിനിമാ താരങ്ങളായ ഷാരൂഖ് ഖാനെയും സൽമാൻ ഖാനെയും മറികടന്നാണ് വിജയ് എക്കാലത്തെയും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടനായി മാറിയിരിക്കുന്നത്. ഇൻസ്റ്റാ​ഗ്രാമിൽ അക്കൗണ്ട് തുറന്ന് മണിക്കൂറുകൾക്കുള്ളിൽ 2 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെ നേടിയ ഒരേയൊരു ഇന്ത്യൻ സെലിബ്രിറ്റി കൂടിയാണ് വിജയ്.

തമിഴ് സിനിമാമേഖലയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടനും വിജയ് തന്നെ. സംവിധായകൻ വെങ്കട്ട് പ്രഭുവുമായി കൈകോർക്കുന്ന വിജയ്‌യുടെ കരിയറിലെ 68-ാമത് ചിത്രത്തിന് വേണ്ടി ​ 200 കോടി രൂപയാണ് വിജയ് കൈപ്പറ്റുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഇന്തിയൻ സിനിമയിൽ തന്നെ ഇതുവരെ ഒരു താരവും ഇത്ര അധികം തുക പ്രതിഫലമായി വാങ്ങിയിട്ടില്ലെന്നാണ് സിനിമാ വൃത്തങ്ങൾ പറയുന്നത്.

നിലവിൽ താരം ലോകേഷ് കനകരാജിന്റെ 'ലിയോ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കുകയാണ്. ഒക്ടോബര്‍ 19-നാണ് ലിയോ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന് ശേഷം താരം ഇടവേള എടുക്കുമെന്നാണ് സൂചന. തീർച്ചയായും ദളപതിയുടെ കടുത്ത ആരാധകർക്ക് അവിസ്മരണീയമായ ഒരു അനുഭവം വാഗ്ദാനം ചെയ്യുമെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ അറിയിച്ചിരുന്നു.

'ലിയോ'യിൽ തൃഷ കൃഷ്ണൻ, സഞ്ജയ് ദത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 14 വർഷങ്ങൾക്ക് ശേഷം വിജയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നത്. ഗില്ലി, കുരുവി, തിരുപ്പാച്ചി, ആത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം മികച്ച ജോഡികളിൽ ഒന്നായി അറിയപ്പെടുന്നവരാണ് തൃഷയും വിജയും. വംശി പൈഡിപ്പള്ളിയുടെ വാരിസു എന്ന ചിത്രമാണ് ഒടുവിൽ തിയേറ്ററിലെത്തിയ വിജയ് ചിത്രം.

TAGS :

Next Story