Quantcast

ഭരണം നടത്തുന്നത് നാലുപേരെ വച്ച്, പിന്‍തുടരുന്നത് 'നാം രണ്ട്, നമുക്ക് രണ്ട്' ആശയം; കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ജിഎസ്‍ടി, നോട്ട് നിരോധനം, ലോക്ക്ഡൗൺ, കർഷകനിയമങ്ങൾ എന്നിങ്ങനെ തന്ത്രപ്രധാനമായ എല്ലാ തീരുമാനങ്ങളും ഇങ്ങനെയാണ് നരേന്ദ്രമോദി എടുത്തതെന്നും രാഹുൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു

MediaOne Logo

  • Published:

    11 Feb 2021 7:48 PM IST

ഭരണം നടത്തുന്നത് നാലുപേരെ വച്ച്, പിന്‍തുടരുന്നത് നാം രണ്ട്, നമുക്ക് രണ്ട് ആശയം; കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
X

പ്രധാനമന്ത്രി നരേന്ദ്രമോദി നാല് പേരെ വച്ചാണ് രാജ്യത്തിന്‍റെ ഭരണം നടത്തുന്നതെന്ന് പരിഹസിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. 'നാം രണ്ട്, നമുക്ക് രണ്ട്' എന്ന തത്വത്തിലാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നത്. ജിഎസ്‍ടി, നോട്ട് നിരോധനം, ലോക്ക്ഡൗൺ, കർഷകനിയമങ്ങൾ എന്നിങ്ങനെ തന്ത്രപ്രധാനമായ എല്ലാ തീരുമാനങ്ങളും ഇങ്ങനെയാണ് നരേന്ദ്രമോദി എടുത്തതെന്നും രാഹുൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

''കുടുംബാസൂത്രണകാലത്ത് നമ്മുടെ ഒരു മുദ്രാവാക്യമുണ്ടായിരുന്നു, നാം രണ്ട് നമുക്ക് രണ്ട്. അത് പോലെയാണ് ഇവിടെയും കാര്യങ്ങൾ നടക്കുന്നത്. സര്‍ക്കാര്‍ ആ മുദ്രാവാക്യത്തിന് പുതിയൊരു അര്‍ത്ഥം കണ്ടുപിടിച്ചിരിക്കുകയാണ്. നാല് പേരെക്കൊണ്ടാണ് മോദി ഈ രാജ്യം ഓടിക്കുന്നത്.'' രാഹുല്‍ ഗാന്ധി പറഞ്ഞു. ആരെയും പേരെടുത്ത് വിമര്‍ശിക്കാത്ത പരാമര്‍ശത്തില്‍, 'എല്ലാവർക്കും അവരെ അറിയാമല്ലോ' എന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

പ്രത്യക്ഷത്തിലുള്ളത് പോലെയല്ല, കര്‍ഷക സമരം രാജ്യത്തെ അനേകലക്ഷം പേരുടെ ജീവിക്കാനുള്ള സമരമാണെന്നും അത് നയിക്കുന്നത് കര്‍ഷകരാണ് എന്നുമാത്രമാണെന്നും രാഹുല്‍ പറഞ്ഞു. ''ഇന്ത്യയുടെ നട്ടെല്ലാണ് കർഷകർ. അത് തകർക്കപ്പെട്ടാൽ നാം രണ്ട്, നമുക്ക് രണ്ട് എന്ന മുദ്രാവാക്യമാണ് നടപ്പാകുന്നത്'', ബിജെപി അംഗങ്ങളുടെ പ്രതിഷേധങ്ങൾക്കും മുദ്രാവാക്യം വിളികൾക്കുമിടയിൽ രാഹുൽ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story