രണ്ടാം വിവാഹം മക്കള്‍ എതിര്‍ത്തു; ഇലക്ട്രിക് പോസ്റ്റില് കയറി ആത്മഹത്യാഭീഷണി മുഴക്കി അറുപതുകാരൻ
സന്ദർഭോചിതമായി സൊബ്രാന്റെ വീട്ടുകാർ വൈദ്യുതി വകുപ്പിനെ വിവരം അറിയിച്ചതാണ് അപകടം ഒഴിവാക്കിയത്

രണ്ടാം വിവാഹത്തെ മക്കൾ എതിർത്തതിനെത്തുടർന്ന് ഇലക്ട്രിക് പോസ്റ്റില് കയറി ആത്മഹത്യാഭീഷണി മുഴക്കി അറുപതുകാരൻ. രാജസ്ഥാനിലെ ധോൽപൂർ ജില്ലയിലാണ് സംഭവം. 4 വർഷം മുമ്പ് ഭാര്യ മരിച്ച സൊബ്രാൻ സിങ്ങാണ് വീണ്ടും വിവാഹിതനാകാനുള്ള ആഗ്രഹം മക്കള്‍ നിരസിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇതിനിടെ പലരും സൊബ്രാനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പിന്തിരിഞ്ഞില്ല.
ഇലക്ട്രിക് വയറിൽ പിടിച്ച് ആത്മഹത്യ ചെയ്യുമെന്ന് സൊബ്രാന്‍ ഭീഷണിപ്പെടുത്തി. സന്ദർഭോചിതമായി സൊബ്രാന്റെ വീട്ടുകാർ വൈദ്യുതി വകുപ്പിനെ വിവരം അറിയിച്ചതാണ് അപകടം ഒഴിവാക്കിയത്. ഒടുവിൽ സ്ഥലവാസികളിലൊരാൾ ഇലക്ട്രിക് പോസ്റ്റിൽ കയറി അനുനയിപ്പിച്ചാണ് സൊബ്രാനെ താഴെയിറക്കിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്.
Next Story
Adjust Story Font
16

