Quantcast

കർഷക സമരം 92 ദിവസം പിന്നിട്ടു; ഇന്ന് രാജ്യവ്യാപക പ്രതിഷേധം

28 ന് മൂന്നാംഘട്ട സമരപരിപാടികൾ പ്രഖ്യാപിക്കാനുള്ള കൂടിയാലോചനകൾ തുടരുകയാണ്

MediaOne Logo

  • Published:

    24 Feb 2021 7:37 AM IST

കർഷക സമരം 92 ദിവസം പിന്നിട്ടു; ഇന്ന് രാജ്യവ്യാപക പ്രതിഷേധം
X

കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ രാജ്യവ്യാപക സമരം ഇന്ന്. താലൂക്ക്- ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകും. 28 ന് മൂന്നാംഘട്ട സമരപരിപാടികൾ പ്രഖ്യാപിക്കാനുള്ള കൂടിയാലോചനകൾ തുടരുകയാണ്.

ഡൽഹി അതിർത്തികളിലെ കർഷക സമരം 92 ദിവസം പിന്നിട്ടു. ഇതിനിടെ തിക്രിയിൽ നിന്ന് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് പതിക്കാനെത്തിയതിനെതിരെ കർഷകർ പ്രതിഷേധിച്ചു. സമാധാനപരമായി സമരം തുടരുമ്പോൾ നോട്ടിസിന്റെ ആവശ്യമില്ലെന്നാണ് കർഷക സംഘടനകളുടെ പ്രതികരണം. അതേസമയം ചെങ്കോട്ട സംഘർഷ കേസിലെ പ്രതി ലഖ സിദാനക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

TAGS :

Next Story