Quantcast

വേദിയിലുള്ളത് രാംദേവും ആരോഗ്യമന്ത്രിയും, മുന്നിലുള്ള നമ്മള്‍ മണ്ടന്മാര്‍; സിദ്ധാര്‍ത്ഥ്

ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതായുള്ള വ്യാജവാര്‍ത്തക്കെതിരെ നടന്‍ സിദ്ധാര്‍ത്ഥ്.

MediaOne Logo

  • Published:

    21 Feb 2021 5:14 PM IST

വേദിയിലുള്ളത് രാംദേവും ആരോഗ്യമന്ത്രിയും, മുന്നിലുള്ള നമ്മള്‍ മണ്ടന്മാര്‍; സിദ്ധാര്‍ത്ഥ്
X

ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതായുള്ള വ്യാജവാര്‍ത്തക്കെതിരെ നടന്‍ സിദ്ധാര്‍ത്ഥ്. കോവിഡ് പ്രതിരോധത്തിനായി പതഞ്ജലി പുറത്തിറക്കിയ ആയുര്‍വേദ മരുന്ന് ഫലപ്രദമാണെന്നതിന്റെ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി രാംദേവ് രംഗചത്തെത്തിയിരുന്നു. കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ അടക്കം പങ്കെടുത്ത ചടങ്ങിലായിരുന്നു രാംദേവിന്റെ അവകാശവാദം. ഇതിനെതിരെയാണ് സിദ്ധാര്‍ത്ഥ് രംഗത്തെത്തിയത്.

രാംദേവിന്റെ പരസ്യബോര്‍ഡില്‍ പറയുന്നത് കൊറോണില്‍ എന്ന പാമ്പ് എണ്ണയ്ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചെന്നാണ്, രാംദേവിന്റെ അടുത്തിരിക്കുന്നത് ഇന്ത്യയുടെ കേന്ദ്ര ആരോഗ്യമന്ത്രിയാണ്, മുന്നിലിരിക്കുന്ന മനുഷ്യര്‍ നമ്മളാണ്, ഇന്ത്യയുടെ മണ്ടന്മാര്‍ എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വിറ്ററിലൂടെയുള്ള വിമര്‍ശം.

കോവിഡിനുള്ള മരുന്നാണെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ന്യൂസ് നാഷണ്‍ പതഞ്ജലി സ്ഥാപകന്‍ രാംദേവുമായി നടത്തിയ ‘എക്‌സ്‌ക്ലൂസീവ്’ അഭിമുഖത്തിലാണ് അവതാരകന്‍ ദീപക് ചൗരാസിയ കോവിഡിനെ തടയാന്‍ ഫലപ്രദമായ കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചെന്ന് അവകാശപ്പെട്ടത്.

എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കൊറോണിലിന് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ ഗുഡ്‌സ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (ജി.എം.പി) ആണ് ലഭിച്ചതെന്ന് പതഞ്ജലി ആയുര്‍വേദ മാനേജിംഗ് ഡയറക്ടര്‍ ബാല്‍കൃഷ്ണ പിന്നീട് പറഞ്ഞു. കൊറോണില്‍ മരുന്ന് കോവിഡിന് ഫലപ്രദമാണെന്ന രീതിയില്‍ തെളിവുകള്‍ അവകാശപ്പെട്ട് രാംദേവ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

TAGS :

Next Story