ഒരിടവേളക്ക് ശേഷം വീണ്ടും ലോകയാത്രകള്‍ക്കൊരുങ്ങി മോദി
ഈ മാസം 25നാണ് യാത്രകള്‍ തുടങ്ങുന്നത്. ആദ്യം ബംഗ്ലാദേശിലേക്ക്. പിന്നീട് മെയ് മാസത്തില്‍ പോർച്ചുഗലിൽ വെച്ച് നടക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയന്‍ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും

ഒരു വര്‍ഷത്തിലധികം നീണ്ട കോവിഡ് ഇടവേളക്ക് ശേഷം വീണ്ടും ലോക യാത്രകള്‍ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 25നാണ് യാത്രകള്‍ തുടങ്ങുന്നത്. ആദ്യം ബംഗ്ലാദേശിലേക്ക്. പിന്നീട് മെയ് മാസത്തില്‍ പോർച്ചുഗലിൽ വെച്ച് നടക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയന്‍ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് ജൂണിൽ യു.കെയിൽ നടക്കുന്ന ജി. ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കും.
2019 നവംബറിലാണ് നരേന്ദ്ര മോദി അവസാനമായി വിദേശയാത്ര നടത്തിയത്. ബ്രസീലിലാണ് പ്രധാനമന്ത്രി അവസാനമായി സന്ദര്‍ശനം നടത്തിയത്. ലോകം മുഴുവന്‍ കോവിഡ് മഹാമാരിയിലായപ്പോള്‍ ഓണ്‍ലൈനായാണ് ലോകനേതാക്കളും കൂടിക്കാഴ്ച്ച നടത്തിയത്.
Next Story
Adjust Story Font
16

