Quantcast

വിദ്യാർത്ഥി രാഷ്ട്രീയത്തിലും സജീവമാകാനൊരുങ്ങി ഉവൈസിയുടെ മജ്ലിസ്

മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അലഹബാദ് സർവകലാശാലയിൽ വിദ്യാർത്ഥി ഘടകം രൂപീകരിച്ചു.

MediaOne Logo

  • Published:

    12 Feb 2021 11:07 AM IST

വിദ്യാർത്ഥി രാഷ്ട്രീയത്തിലും സജീവമാകാനൊരുങ്ങി  ഉവൈസിയുടെ മജ്ലിസ്
X

വിദ്യാർത്ഥി ഘടകം രൂപീകരിച്ച് രാജ്യത്തെ സർവകലാശാല രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പുകളിലും സജീവമാകാനൊരുങ്ങി അസദുദ്ദീന്‍ ഉവൈസിയുടെ പാർട്ടി. വരാനിരിക്കുന്ന, യു.പിയിലെ അലഹബാദ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീന്റെ വിദ്യാർത്ഥി ഘടകം മത്സരിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ബിഹാറിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായ എ.ഐ.എം.ഐ.എം യുവജന രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാനുള്ള തീരുമാനത്തിലാണ്. പാർട്ടിയുടെ യു.പി അധ്യക്ഷൻ ഷൗക്കത്ത് അലിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി അലഹബാദ് സർവകലാശാലയിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥി ഘടകം രൂപീകരിച്ചു.

എം.എ ഒന്നാം വർഷ വിദ്യാർത്ഥി മുഹമ്മദ് ആമിറിന്റെ നേതൃത്വത്തിൽ അലഹബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്കിടയിൽ പ്രചാരണ പരിപാടികളും അംഗത്വം നൽകലും സംഘടിപ്പിക്കുമെന്നും എ.ഐ.എം.ഐ.എം സംസ്ഥാന നേതാക്കൾ അറിയിച്ചു.

TAGS :

Next Story