Quantcast

ജന്മദിനത്തിനു പിന്നാലെ സോഷ്യല്‍ മീഡിയ ഉപേക്ഷിച്ച് അമീര്‍ ഖാന്‍

ഇതായിരിക്കും സോഷ്യല്‍ മീഡിയയിലെ അവസാനത്തെ പോസ്റ്റ്...

MediaOne Logo

  • Published:

    15 March 2021 7:59 PM IST

ജന്മദിനത്തിനു പിന്നാലെ സോഷ്യല്‍ മീഡിയ ഉപേക്ഷിച്ച് അമീര്‍ ഖാന്‍
X

തന്‍റെ 56-ാം പിറന്നാളിന് പിന്നാലെ സാമൂഹിക മാധ്യമങ്ങള്‍ ഉപേക്ഷിച്ച് ബോളിവുഡ് സൂപ്പര്‍താരം. ഇന്നലെയായിരുന്നു താരത്തിന്റെ ജന്മദിനം. ഇന്നാണ് അമീര്‍ ഖാന്‍ തന്‍റെയെല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപേക്ഷിക്കുകയാണ് എന്ന് അറിയിച്ചത്. ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ പ്രഖ്യാപനം. ഫേസ്ബുക്കിലും ട്വിറ്ററിലും താരം ഇങ്ങനെയെഴുതി.

നിങ്ങളുടെ ജന്മദിനാശംകള്‍ക്ക് നന്ദി; അവയെന്‍റെ ഹൃദയം നിറച്ചു, അതേസമയം ഇതായിരിക്കും സോഷ്യല്‍ മീഡിയയിലെ അവസാനത്തെ പോസ്റ്റ്...

ഇങ്ങനെ പോകുന്നു ആ വാചകങ്ങള്‍.

തന്‍റെ സിനിമകളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അറിയിപ്പുകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇനിയും ലഭിക്കുമെന്നും അമീര്‍ പോസ്റ്റ് അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു. തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് നിരവധി ആരാധകര്‍ പോസ്റ്റിനു താഴെ കമന്‍റുമായി എത്തിയിട്ടുണ്ട്.

Posted by Aamir Khan on Monday, March 15, 2021
TAGS :

Next Story