Quantcast

'രാഹുല്‍ ഭയ്യ നിങ്ങള്‍ അവധിയിലായിരുന്നു, അതാണ് അറിയാതിരുന്നത്'; പരിഹാസവുമായി അമിത്‌ ഷാ

മത്സ്യതൊളിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി അമിത്‌ ഷാ

MediaOne Logo

  • Published:

    28 Feb 2021 4:55 PM IST

രാഹുല്‍ ഭയ്യ നിങ്ങള്‍ അവധിയിലായിരുന്നു, അതാണ് അറിയാതിരുന്നത്; പരിഹാസവുമായി അമിത്‌ ഷാ
X

മത്സ്യതൊളിലാളികള്‍ക്ക്‌ അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവെയ്‌ക്കാന്‍ പ്രത്യേക മന്ത്രാലയം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ. രണ്ട്‌ വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ഫിഷറീസ്‌ വകുപ്പ്‌ ആരംഭിച്ചത്‌ പോലും അദ്ദേഹം ഇനിയും അറിഞ്ഞിട്ടില്ല. അവധിയാഘോഷിക്കാന്‍ പോയതുകൊണ്ടായിരിക്കാം രാഹുല്‍ ഭയ്യ ഇതൊന്നും അറിയാതിരുന്നതെന്നും അമിത്‌ ഷാ പരിഹസിച്ചു.

20,000 കോടി മല്‍സ്യബന്ധന മേഖലയ്‌ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ നല്‍കി കഴിഞ്ഞെന്നും അമിത്‌ ഷാ പറഞ്ഞു. പുതുച്ചേരിയിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെയായിരുന്നു അമിത്‌ ഷായുടെ പ്രതികരണം.

TAGS :

Next Story