അമിത് ഷാക്ക് ബംഗാളില്‍ നിന്ന് അപകീര്‍ത്തിക്കേസ്
ഇന്ത്യൻ ശിക്ഷാനിയമം 500-ാം വകുപ്പ് അനുസരിച്ച് മാനനഷ്ടക്കേസിന് മറുപടി നൽകാൻ കുറ്റാരോപിതൻ നേരിട്ടോ, അഭിഭാഷകൻ മുഖാന്തരമോ ഹാജരാകേണ്ടതുണ്ടെന്ന് കോടതി പറയുന്നു

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് നല്‍കിയ അപകീര്‍ത്തിക്കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോടതിയുടെ സമന്‍സ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി നല്‍കിയ അപകീര്‍ത്തിക്കേസില്‍ ഫെബ്രുവരി 22ന് രാവിലെ പത്തുമണിക്ക് നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 500-ാം വകുപ്പ് അനുസരിച്ച് മാനനഷ്ടക്കേസിന് മറുപടി നൽകാൻ കുറ്റാരോപിതൻ നേരിട്ടോ, അഭിഭാഷകൻ മുഖാന്തരമോ ഹാജരാകേണ്ടതുണ്ടെന്ന് കോടതി പറയുന്നു.
അഭിഷേക് ബാനര്‍ജി
2018 ആഗസ്റ്റ് 11ന് നടന്ന റാലിക്കിടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ അമിത് ഷാ നടത്തി എന്നതാണ് പരാതിയില്‍ പറയുന്നത്. താന്‍ അഴിമതിക്കാരനാണ് എന്ന് റാലിയില്‍ അമിത് ഷാ പറഞ്ഞു. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് കാണിച്ചാണ് അഭിഷേക് ബാനര്‍ജി അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്.
Adjust Story Font
16

