ബാര്‍ക്ക് സി.ഇ.ഒയുമായുള്ള അര്‍ണബിന്റെ ചാറ്റുകള്‍ പുറത്ത്

ബാര്‍ക്കിന്റെ സി.ഒ.ഒ. ആയിരുന്ന ദാസ്ഗുപ്തയാണ് തട്ടിപ്പിന്റെ പ്രധാന സൂത്രധാരനെന്ന് മുംബൈ പോലീസ് നേരത്തേ കോടതിയെ അറിയിച്ചിരുന്നു

Update: 2021-01-15 10:52 GMT
Advertising

റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണാബ് ഗോ സ്വാമി ബാര്‍ക് സി.ഇ.ഒയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത്. 2019 മാര്‍ച്ച് 25 ന് പാര്‍ഥോ ദാസ് ഗുപ്ത ബാര്‍കിന്റെ കത്ത് അര്‍ണബിന് അയച്ച ശേഷം നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യ ടി.വിയിലെ രജത് ശര്‍മ തന്നെ പിന്തുടരുന്നുണ്ടെന്നും പ്രധാനമന്ത്രിയോട് പറഞ്ഞ് തന്നെ രക്ഷിക്കണമെന്നും പാര്‍ഥോ വാട്‌സ് ആപ്പ് ചാറ്റില്‍ പറയുന്നതായി കാണാം. തന്റെ കത്ത് സമയം കിട്ടുമ്പോള്‍ വായിക്കണമെന്നും അര്‍ണബിനോട് പാര്‍ഥോ പറയുന്നുണ്ട്. പ്രകാശ് ജാവേദ്കറെ കാണുന്നുണ്ട് എന്ന് പറയുമ്പോള്‍ "അയാള്‍ ഒന്നിനും കൊള്ളാത്തവ"നാണെന്നായിരുന്നു പാര്‍ഥോയുടെ മറുപടി.

വ്യാഴാഴ്ച പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നും പ്രധാനമന്ത്രിയുടെ സഹായം ഉറപ്പാക്കാമെന്നും അര്‍ണബ് ഉറപ്പ് നല്‍കുന്നു. ട്രായിയോടും രജത് ശര്‍മയോടും തങ്ങളുടെ കാര്യത്തില്‍ ഇടപെടരുതെന്ന് പറയണമെന്നും താന്‍ ബി.ജെ.പിയേയും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തേയും പല അവസരങ്ങളിലും സഹായിച്ചിട്ടുണ്ടെന്നും ബാര്‍ക് സി.ഇ.ഒ പറയുന്നു.

ടെലിവിഷന്‍ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടി.ആര്‍.പി. കണക്കെടുപ്പു നടത്തുന്ന ബാര്‍ക്കിന്റെ സി.ഒ.ഒ. ആയിരുന്ന ദാസ്ഗുപ്തയാണ് തട്ടിപ്പിന്റെ പ്രധാന സൂത്രധാരനെന്ന് മുംബൈ പോലീസ് നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

ജനപ്രീതി പ്രകടമാക്കുന്ന രഹസ്യ വിവരങ്ങളാണ് കണക്കെടുപ്പില്‍ കൃത്രിമം കാണിച്ചു റിപ്പബ്ലിക് ടി.വി.ക്ക് അനുകൂലമായി മാറ്റുന്നതിനായി അര്‍ണബ് ഗോസ്വാമി ദാസ്ഗുപ്തയ്ക്കു പണം നല്‍കിയതെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം ദാസ് ഗുപ്ത കോടതി മുന്‍പാകെ കുറ്റസമ്മതം നടത്തിയിരുന്നു.

Tags:    

Similar News