പെരുമാറ്റച്ചട്ട ലംഘനം; മാപ്പ് പറഞ്ഞ് ബിജെപി എംഎല്‍എ

ബൂത്ത് ലെവൽ ഓഫീസറോട് ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു

Update: 2024-05-05 07:21 GMT
Advertising

അഗർത്തല: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാപ്പ് പറഞ്ഞ് ബിജെപി എംഎൽഎ. വടക്കൻ ത്രിപുരയിലെ ബാഗ്ബസ്സ അസംബ്ലി മണ്ഡലത്തിലെ എംഎൽഎ ആയ ജദബ് ലാൽ നാഥാണ് മാപ്പ് പറഞ്ഞത്. ചട്ട ലംഘനം നടത്തിയതിനെ തുടർന്ന് നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഒരാഴ്ചക്ക് ശേഷമാണ് മാപ്പ് പറച്ചിൽ. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്നും നാഥ് പറഞ്ഞു.

ഏപ്രിൽ 26ന് തെരഞ്ഞെടുപ്പ് നടന്ന കിഴക്കൻ ത്രിപുരയിലെ ബാഗ്ബസ്സ അസംബ്ലി സെഗ്മെന്റിലെ ബൂത്ത് ലെവൽ ഓഫീസറോട് (ബിഎൽഒ) മോശമായി പെരുമാറിയെന്നാരോപിച്ചാണ് നാഥിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നോർത്ത് ഇലക്ടറൽ ഓഫീസറാണ് അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ) ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

ഇതിനു മറുപടിയായാണ് ജദാബ് ലാൽ നാഥ് കഴിഞ്ഞ ദിവസം പറഞ്ഞതെന്നും ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് മുന്നറിയിപ്പ് നൽകിയതായും പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ വർഷം, ത്രിപുര നിയമസഭയിൽ സഭാ നടപടികൾക്കിടെ അശ്ലീല വീഡിയൊ കാണുന്ന നാഥിന്റെ 54 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News