ബഹ്റൈനില്‍ 1074 പേർക്കുകൂടി കോവിഡ്; മൂന്നു മരണം

763 പേർ രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Update: 2021-04-04 02:42 GMT
Advertising

ബഹ്റൈനിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. 1074 പേർക്കുകൂടിയാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ മൂന്ന് പേർ കൂടി മരിച്ചു.

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 274 പേര്‍ പ്രവാസികളാണ്. അതേസമയം, 763 പേർ രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

9100 പേരാണ് നിലവിൽ കോവിഡ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 66 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News