ലേബർ അക്കമഡേഷനുകളിലെ സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് ബഹ്‌റൈൻ തൊഴിൽ മന്ത്രി

നഗരപ്രദേശങ്ങൾക്ക് പുറത്തുള്ള ലേബർ ക്യാമ്പുകൾക്കായി നിർദിഷ്ട സ്ഥലങ്ങൾ ഉടൻ നിർണയിക്കുമെന്ന് മന്ത്രി

Update: 2024-04-14 10:36 GMT

മനാമ: ലേബർ അക്കമഡേഷനുകളിലെ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന തരത്തിൽ പുതിയ നിയമം കൊണ്ടുവരുമെന്ന് ബഹ്‌റൈൻ തൊഴിൽമന്ത്രി ജമീൽ ഹുമൈദാൻ വെളിപ്പെടുത്തി. തൊഴിലാളികളുടെ താമസസൗകര്യങ്ങളെ സംബന്ധിക്കുന്ന 2012ലെ തൊഴിൽ നിയമത്തിൽ പുതുതായി ആർട്ടിക്കിൾ കൂട്ടിച്ചേർക്കും. അതനുസരിച്ച് തൊഴിലുടമകൾ, ജീവനക്കാരുടെ താമസ സൗകര്യം എവിടെയാണെന്ന് വെളിപ്പെടുത്തുകയും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി പരിശോധനകൾ അനുവദിക്കുകയും ചെയ്യണം. ബഹ്റൈൻ ചേംബറുമായും ട്രേഡ് യൂനിയനുകളുമായും ചർച്ചചെയ്ത് താമസ മാനദണ്ഡങ്ങൾ തയാറാക്കും. നഗരപ്രദേശങ്ങൾക്ക് പുറത്തുള്ള ലേബർ ക്യാമ്പുകൾക്കായി നിർദിഷ്ട സ്ഥലങ്ങൾ ഉടൻ നിർണയിക്കുമെന്ന് മന്ത്രി പറഞ്ഞു.

Advertising
Advertising

ഒരു തൊഴിലാളിക്ക് ഒരു മുറിക്കുള്ളിൽ നാല് മീറ്ററിൽ കുറയാത്ത സ്ഥലം ഉണ്ടായിരിക്കണം. ശരിയായ വെന്റിലേഷൻ, ലൈറ്റിങ്, വസ്ത്രങ്ങൾക്കാവശ്യമായ അലമാരകൾ എന്നിവ ഉണ്ടായിരിക്കണം. താമസസ്ഥലത്ത് മതിയായ അഗ്‌നിരക്ഷ ഉപകരണങ്ങളും മറ്റും ഉണ്ടായിരിക്കണം. ടോയ്ലറ്റുകൾ, അടുക്കള, ഫസ്റ്റ് എയ്ഡ് ബോക്സ്, ജലസ്രോതസ്സുകൾ, ശരിയായ മലിനജല നിർമാർജന സംവിധാനം എന്നിവ ഉറപ്പുവരുത്തണമെന്നും നിയമ ഭേദഗതിയിൽ പറയുന്നു. തൊഴിലുടമകൾ ലേബർ അക്കമഡേഷനുകളിലെ അറ്റകുറ്റപ്പണികൾ സമയാസമയം നടത്തേണ്ടതുണ്ട്. പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതി വൈസ് ചെയർപേഴ്സൻ ഡോ. മറിയം അൽ ദേനിന്റെ ലേബർ താമസ സൗകര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി ഹുമൈദാൻ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News